രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്ക് വേണ്ടി ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ കോമ്പിനേഷനില്‍ മാറ്റം വരുത്തരുതെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിലും അന്താരാഷ്ട്ര ടൂര്‍ണമെന്റിലും (ഇന്ത്യ എ) മിന്നും പ്രകടനം നടത്തിയ വൈഭവിനെ ഇന്ത്യന്‍ ടി-20 ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം.
ഐ.പി.എല്‍ ഫോമിന്റെ അടിസ്ഥാനത്തില്‍ വൈഭവിനെ ഇന്ത്യയ്ക്കായി തെരഞ്ഞെടുക്കുന്നത് ആവേശകരമായ ഒരു ചിന്തയാണെന്നും എന്നാല്‍ വൈഭവിനെ ഉള്‍പ്പെടുത്തുന്നതിനായി മാത്രം സഞ്ജു സാംസണിനെയും അഭിഷേക് ശര്‍മയെയും മാറ്റരുതെന്ന് ചോപ്ര പറഞ്ഞു. വൈഭവിന് 15 വയസ് മാത്രമേ പ്രായമുള്ളൂ എന്നും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താന്‍ തിരക്കൊന്നുമില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘അടുത്ത ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. ഇനിയും ധാരാളം സമയമുണ്ട്. ഐ.പി.എല്‍ ഫോമിന്റെ അടിസ്ഥാനത്തില്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യയ്ക്കായി തെരഞ്ഞെടുക്കുന്നത് ആവേശകരമായ ഒരു ചിന്തയാണ്. അവന്‍ വ്യത്യസ്തനാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ നിങ്ങള്‍ അതിനായി മാത്രം മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല.
സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇപ്പോള്‍ ആ ടോപ്പര്‍മാര്‍. നിങ്ങള്‍ അവരുടെ കോംബിനേഷന്‍ മാറ്റരുത്. അവന്റെ ഇന്ത്യന്‍ അരങ്ങേറ്റം നാളെ നടക്കണമെന്നില്ല. അതിന് കാത്തിരിക്കാം. അവന് 15 വയസ് മാത്രമേയുള്ളൂ. തിരക്കൊന്നുമില്ല,’ ചോപ്ര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
അതേസമയം ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം വൈഭവ് സൂര്യവംശി. സീസണില്‍ 15 ഇന്നിങ്സില്‍ 680 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 2025ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് നിലവില്‍ 22 മത്സരത്തില്‍ നിന്ന് 932 റണ്‍സാണ് ഇതുവരെ നേടിയത്. 103 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ രണ്ട് സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. അഞ്ച് അര്‍ധ സെഞ്ച്വറിയും വൈഭവിനുണ്ട്.
ഐ.പി.എല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക. മത്സരത്തില്‍ വൈഭവ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Aakash Chopra Talking About Vaibhav Sooryavanshi, Sanju Samson And Abhishek Sharma