ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 19.2 ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.
മത്സരത്തിനിടെ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിനിടെ ഒരു ആരാധകന് ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും വിരാട് കോഹ്ലിയെ ആലിംഗനം ചെയ്യുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ആ സമയത്ത് സെക്യൂരിറ്റി ഗാര്‍ഡ്സ് ആരാധകനെ പിടിച്ചു മാറ്റുകയും ഗ്രൗണ്ടില്‍ നിന്നും കൊണ്ടുപോവുകയുമായിരുന്നു.
A fan breached the security to meet Virat Kohli at the Chinnaswamy Stadium#RCBvsPBKS #IPL2024 #ViratKohli𓃵 pic.twitter.com/cwmbioGp8d
— Vathan Ballal (@VathanBallal) March 25, 2024
മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്ലി നടത്തിയത്. 49 പന്തില്‍ 77 റണ്‍സ് നേടിയായിരുന്നു വിരാട് നിര്‍ണായകമായ ഇന്നിങ്സ് നടത്തിയത്. അതിനൊന്നും ഫോറുകളും രണ്ട് സിക്സുകളും ആണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 157.14 പ്രഹര ശേഷിയിലാണ് താരം ബാറ്റ് വീശിയത്.
അവസാനം ദിനേശ് കാര്‍ത്തിക് പത്ത് പന്തില്‍ 28 റണ്‍സും നേടി മികച്ച ഫിനിഷിങ് നടത്തിയപ്പോള്‍ ബെംഗളൂരു ജയിച്ചു കയറുകയായിരുന്നു.
First W of the season. We open the account with 2 points. 🙌#PlayBold #ನಮ್ಮRCB #IPL2024 #RCBvPBKS pic.twitter.com/jZJfpEISEp
— Royal Challengers Bengaluru (@RCBTweets) March 25, 2024
നേരത്തേ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന്റെ ടോപ് സ്കോറര്‍ നായകന് ശിഖര്‍ ധവാനാണ്. 37 പന്തില്‍ 45 റണ്‍സാണ് ധവാന് നേടിയത്.
ബെംഗളൂരു ബൗളിങ്ങില്‍ ഗ്ലെന്‍ മാക്സ്വെല്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. മറുഭാഗത്ത് പഞ്ചാബിനായി കാഗിസോ റബാദ, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി.
Content Highlight: A fan is came in ground and hugged virat Kohli, Video viral on social media
