Categories
boby-chemmannur  

ഡൗ കെമിക്കല്‍സ് ചാരപ്പണി നടത്തിയതായി വിക്കീലീക്‌സ്; ഡൗ കെമിക്കല്‍സിനെതിരെ കേന്ദ്രം കത്തയച്ചു

ന്യൂദല്‍ഹി: 1984ല്‍ കാല്‍ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡിന്റെ ഉടമകളായ ഡൗ കെമിക്കല്‍സ് ചാരപ്പണി നടത്തിയ രേഖകള്‍ വിക്കീലീക്‌സ് പുറത്തുവിട്ടു. ഭോപ്പാല്‍ ദുരന്തത്തെ തുടര്‍ന്ന് അരങ്ങേറിയ സമരങ്ങളും നഷ്ടപരിഹാരത്തിനായി ജനങ്ങള്‍ നടത്തിവന്ന ശ്രമങ്ങളും നിരീക്ഷിക്കാനും സമരപ്രവര്‍ത്തകര്‍ക്കിടയില്‍ ചാരപ്പണി നടത്താനും അമേരിക്ക ആസ്ഥാനമായ ആഗോള സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയായ ‘സ്ട്രാറ്റ്‌ഫോറി’നെ ഡൗ കെമിക്കല്‍സിനെ ചുമതലപ്പെടുത്തിയ രേഖകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വിക്കീലീക്‌സ് പുറത്തുവിട്ടത്.

2004 ജൂലൈ മുതല്‍ 2011 ഡിസംബര്‍ വരെയുള്ള സന്ദേശങ്ങളാണ് വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ട്രാറ്റ്‌ഫോറിന്റെ പ്രവര്‍ത്തനരീതി, കോര്‍പറേറ്റ് സര്‍ക്കാര്‍ ഇടപാടുകാര്‍ക്കായി വ്യക്തികളെ ലക്ഷ്യംവെക്കുന്ന രീതി, പ്രതിഫലം നല്‍കുന്ന രീതി, മാനസികാപഗ്രഥന രീതികള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍പ്പെടുന്നു. അനോണിമസ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് വിക്കിലീക്‌സിനായി ഈ രേഖകള്‍ ചോര്‍ത്തിയെടുത്തത്.

പണം വാങ്ങി ഇടപാടുകാര്‍ക്കാവശ്യമായ രഹസ്യങ്ങള്‍ ചികയുന്ന സ്ട്രാറ്റ്‌ഫോറിന്റെ 50 ലക്ഷത്തോളം രഹസ്യ ഇമെയിലുകള്‍ പുറത്തുവിട്ടു കൊണ്ടാണ് വിക്കീലീക്‌സ് ഒരിടവേളക്കു ശേഷം വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ വിക്കിലീക്‌സിന്റെ അവതാരം വലിയ വാര്‍ത്തയായിരിക്കുകയാണ്. വാര്‍ത്തയില്‍ ഡൗ കെമിക്കല്‍സ് ഉള്ളതിനാല്‍ വാര്‍ത്തയ്ക്ക് വലിയ രാഷ്ട്രീയ മാനവും കൈവന്നിരിക്കുന്നു.

ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഡൗ കെമിക്കല്‍സിനെ 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാസങ്ങളായി വിവാദങ്ങളും വാര്‍ത്തകളും നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ഡൗ കെമിക്കല്‍സിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

സമരപ്രവര്‍ത്തകരുടെ ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചാരപ്പണിക്ക് വിധേയമായിരിക്കുന്നത്. ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സി എങ്ങിനെയാണ് ഗവണ്‍മെന്റിനെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും വ്യക്തികളെയും ചാരപ്രവര്‍ത്തിയിലൂടെ വരുതിയിലാക്കുന്നുവെന്ന് രേഖകളിലൂടെ മനസ്സിലാക്കാമെന്ന് വിക്കീലീക്‌സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വിക്കീലീക്‌സ് വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്നും ഡൗ കെമിക്കല്‍സിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒളിംപിക് കമ്മിറ്റിക്ക് കത്തയച്ചു. ഡൗ കെമിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ലണ്ടന്‍ ഒളിംപിക്‌സില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഡൗ കെമിക്കല്‍സിനെ പുറത്താക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനും

ഡൗ കെമിക്കല്‍സിനെ പിന്തുണയ്ക്കാനാവില്ല: ഒളിമ്പിക് കമ്മീഷണര്‍ രാജിവെച്ചു

ഡൗ കെമിക്കല്‍സിനെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് ഒളിമ്പിക് സംഘാടക സമിതി

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; ഡൗ കെമിക്കല്‍സ് സ്‌പോണ്‍സര്‍ സ്ഥാനത്ത് തുടരും

Malayalam news

Kerala news in English


Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്: കെ.എം.മാണി

കോട്ടയം: തനിക്കെതിരെയുള്ള ബിജു രമേശിന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് മന്ത്രി കെ.എം.മാണി ആരോപണത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നും മാണി വിഷയത്തെ കുറിച്ച് പ്രതികരിച്ചു. ആരോപണം ദുരുദ്ദേശപരവും അടിസ്ഥാനരഹിതവുമാണെന്നും മാണി പറഞ്ഞു. ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബിജു രമേശിന്റെ ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ആരോപിച്ചു. അതേ സമയം മാണിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തി.

ബാറുകള്‍ തുറക്കാന്‍ കെ.എം മാണി 5 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ കെ.എം മാണി കൈക്കൂലി വാങ്ങിയതായി ബാറുടമ ബിജു രമേഷ്. ബാര്‍ തുറക്കാന്‍ 1 കോടി രൂപ മാണിക്ക് നല്‍കിയതായി ബിജു പറഞ്ഞു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാക്കള്‍ നേരിട്ട് മാണിയുടെ പാലായിലെ വീട്ടില്‍ വച്ചാണ് പണം കൈമാറിയത്. മാണിയുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കയ്യിലുണ്ടെന്നും ആവശ്യമെങ്കില്‍ നുണ പരിശോധനക്ക് തയ്യാറെന്നും ബിജു കൂട്ടിച്ചേര്‍ത്തു. 418 ബാറുകള്‍ തുറക്കാന്‍ വേണ്ടി 5 കോടി രൂപയാണ് മാണി ആവശ്യപ്പെട്ടതെന്ന് ബിജു പറഞ്ഞു. ആദ്യം 15 ലക്ഷവും പിന്നീട് 85 ലക്ഷവുമായി ഒരു കോടി രൂപയാണ് മാണിക്ക് നല്‍കിയത്. അസോസിയേഷന്‍ രേഖകളില്‍ മാണിക്കു കൊടുത്ത പണത്തിന്റെ രേഖകളുണ്ട്. തെളിവുകള്‍ മായ്ച്ചു കളയുന്നതിനു മുമ്പ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ബിജു ആവശ്യപ്പെട്ടു.

ചാനല്‍ ചര്‍ച്ചക്കിടെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കു നേരെ യുവമോര്‍ച്ച കയ്യേറ്റശ്രമം

കൊച്ചി: മാതൃഭൂമി ചാനലിലെ  ചര്‍ച്ചക്കിടെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തി. ക്യാമറയ്ക്ക് മുമ്പില്‍ വെച്ച് പരിപാടി ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ആണ് സംഭവം. പരിപാടിയില്‍ പങ്കെടുത്ത ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് മുമ്പില്‍ വെച്ചായിരുന്നു യുവമോര്‍ച്ച 'സദാചാര പോലീസ്' ആകാന്‍ ശ്രമം നടത്തിയത്. ക്യാമറക്ക് മുന്നില്‍ വെച്ച് പരസ്യമായി ചുംബിക്കാന്‍ ധൈര്യമുണ്ടോ എന്ന ചാനല്‍ അവതാരകയുടെ ചോദ്യത്തെത്തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഭാര്യ രശ്മിക്ക്  കവിളത്ത് ചുംബനം നല്‍കിയതിനെ തുടര്‍ന്നാണ്  യുവമോര്‍ച്ചയുടെ കയ്യേറ്റ ശ്രമം ഉണ്ടായത്. വെറുതെ വിടില്ല ആക്രോശത്തോടുകൂടിയായിരുന്നു ഇവര്‍ പ്രവര്‍ത്തകര്‍ക്കുനേരെ ഇവരുടെ ആക്രമം. ഇവര്‍ക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുമ്പ് അക്രമണമഴിച്ചു വിട്ടിരുന്നു.

കോടതി വിധിയെ നിയമപരമായി നേരിടും : ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബാര്‍ കേസില്‍ സിംഗിള്‍ ബഞ്ച് വിധിക്കുണ്ടായ ഹൈക്കോടതിയുടെ സ്‌റ്റേ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിംഗിള്‍ ബഞ്ച് വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായെന്ന വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല. അതു പോലെ വിമര്‍ശനത്തില്‍ ഭയമില്ലെന്നും മദ്യനയത്തില്‍ സര്‍ക്കാരിന് ഉറച്ച ബോധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് 250 ബാറുകള്‍ അടച്ചു പൂട്ടാനുള്ള സിംഗിള്‍ ബഞ്ച് വിധി വന്നത്. സര്‍ക്കാരിന്റെ മദ്യനയത്തെ ഭാഗികമായി മാത്രം അംഗീകരിക്കുന്നതായിരുന്നു ഈ വിധി. ഇതേ തുടര്‍ന്ന് ബാറുകള്‍ അടച്ചു പൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അതേസമയം സിംഗിള്‍ ബഞ്ച് തീരുമാനത്തെതുടര്‍ന്ന് പൂട്ടിയ ബാറുകള്‍ വീണ്ടും തുറന്നുതുടങ്ങി.