ന്യൂദല്‍ഹി: 2012 ലണ്ടന്‍ ഒളിംപിക്‌സ് ഗെയിംസ് സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്നും ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു. ഭോപ്പാല്‍ ദുരന്തബാധിതരുടെ ആവശ്യം പരിഗണിച്ചാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു.

ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താനും സംഘാടകര്‍ക്ക് മുമ്പില്‍ വിഷയം ഉന്നയിക്കാനും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനോട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Subscribe Us:

1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമാണ് ഡൗ കെമിക്കല്‍സ്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‌സര്‍ ചെയ്യുന്നത് ഈ കമ്പനിയാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ഡൗ കെമിക്കല്‍സ് നേടിയിരിക്കുന്നത്. ഏഴ് മില്യന്‍ ബ്രിട്ടീഷ് പൗണ്ട് ആണ് സ്‌പോണ്‍സര്‍ഷിപ്പ് തുക.

ഡൗ കെമിക്കല്‍സ് ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ഷിപ്പിനെതിരെ സര്‍ക്കാര്‍

ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സറാകാന്‍ അനുവദിക്കണം: ഗഗന്‍ നരംഗ്

Malayalam News
Kerala News in English