ഇന്ത്യന്‍ സിനിമയുടെ മികച്ച നടന്‍മാരില്‍ മമ്മൂട്ടിയും മോഹന്‍ലാലും എവിടെ; യാഹൂ തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയവര്‍ ഇവര്‍
Entertainment
ഇന്ത്യന്‍ സിനിമയുടെ മികച്ച നടന്‍മാരില്‍ മമ്മൂട്ടിയും മോഹന്‍ലാലും എവിടെ; യാഹൂ തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയവര്‍ ഇവര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th December 2020, 8:52 am

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരെ ചോദിച്ചുകൊണ്ട് യാഹൂ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് സിനിമാലോകത്തെ ചര്‍ച്ച. ജനങ്ങള്‍ തെരഞ്ഞെടുത്ത 30 പേരുള്ള പട്ടികയില്‍ മലയാളത്തില്‍നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് കിട്ടിയ വോട്ടിങ്ങ് ശതമാനം താരതമ്യേന വളരെ കുറവാണെന്നാണ് വിലയിരുത്തലുകള്‍.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നാണ് നടന്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നത്. 19 ശതമാനം വോട്ടുകളുമായി തെലുങ്ക് നടന്‍ എന്‍.ടി രാമറാവുവാണ് മുന്നില്‍ നില്‍ക്കുന്നത്. തമിഴില്‍ നിന്നും രജനികാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍, എം.ജി രാമചന്ദ്രന്‍ എന്നിവരും പട്ടികയിലുണ്ട്.

അമിതാഭ് ബച്ചനും കമല്‍ഹാസനും ആറ് ശതമാനം വോട്ടുകളും രജനീകാന്തിനും ഷാരൂഖ് ഖാനും അഞ്ച് ശതമാനം വോട്ടുകളും ലഭിച്ചു. ഇവര്‍ക്കും പിറകിലായാണ് മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളത്. വോട്ടിങ്ങ് മുഴുവനായും കഴിഞ്ഞിട്ടില്ലെന്നാണ് യാഹൂ പറയുന്നത്.

ദിലീപ് കുമാര്‍, ആമിര്‍ ഖാന്‍, നസറുദ്ദീന്‍ ഷാ, നാനാ പടേക്കര്‍ എന്നിവര്‍ക്ക് മൂന്ന് ശതമാനം വോട്ടുകള്‍ കിട്ടി. ശിവാജി ഗണേശന് രണ്ട് ശതമാനം വോട്ടുകളാണ് കിട്ടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Yahoo poll for indias 10 greatest actors of all time