ഈ ഐ.എസ്.എല്‍ മിസ് ചെയ്യുന്നത് കൊച്ചി ഗാലറിയിലെ ആരവമായിരിക്കും: സഹല്‍
I.S.L
ഈ ഐ.എസ്.എല്‍ മിസ് ചെയ്യുന്നത് കൊച്ചി ഗാലറിയിലെ ആരവമായിരിക്കും: സഹല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th November 2020, 10:21 pm

കൊച്ചി: ഈ സീസണ്‍ ഐ.എസ്.എല്‍ നടക്കുമ്പോള്‍ ഗാലറിയില്‍ ആരവമുണ്ടാകില്ലെന്നത് വലിയ നഷ്ടമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു സഹല്‍.

‘കൊച്ചിയില്‍ കളിക്കുന്നതിന്റെ അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റില്ല. എല്ലാ ടീമുകളും അത് മിസ് ചെയ്യും എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഈ സമയത്ത് നമുക്ക് മറ്റ് മാര്‍ഗങ്ങളില്ല’, സഹല്‍ പറയുന്നു.

എന്നാല്‍ ആരാധകര്‍ സുരക്ഷിതമായ സ്ഥലത്തിരുന്ന് തങ്ങളെ പിന്തുണയ്ക്കുമെന്നും സഹല്‍ കൂട്ടിച്ചേര്‍ത്തു. കളിക്കാന്‍ സാധിക്കുന്നു എന്നതില്‍ സന്തോഷവാന്‍ ആണെന്നും സഹല്‍ പറഞ്ഞു.

നവംബര്‍ 20 നാണ് ഐ.എസ്.എല്‍ ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ മോഹന്‍ ബഗാനും തമ്മിലാണ് ആദ്യ മത്സരം. കൊവിഡ് 19 ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രധാന കായികമേളയായിരിക്കും ഐ.എസ്.എല്‍.

ഗോവയിലെ മൂന്ന് ഗ്രൗണ്ടുകളിലാണ് മത്സരം നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will miss playing at our fortress in Kochi, says Kerala Blasters star Sahal Abdul Samad