കടന്നുപോയ സാഹചര്യം മനസിലാക്കാതെ കുറവുകള്‍ കണ്ടെത്തുന്നവരാണവര്‍; തടിച്ചിയെന്ന് കളിയാക്കിയവര്‍ക്ക് മറുപടിയുമായി തമന്ന
Social Media
കടന്നുപോയ സാഹചര്യം മനസിലാക്കാതെ കുറവുകള്‍ കണ്ടെത്തുന്നവരാണവര്‍; തടിച്ചിയെന്ന് കളിയാക്കിയവര്‍ക്ക് മറുപടിയുമായി തമന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th November 2020, 9:04 pm

ഹൈദരാബാദ്: കൊവിഡ് രോഗത്തില്‍ നിന്ന് വിമുക്തി നേടി തിരിച്ചെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തമന്ന. വെബ് സീരീസിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇപ്പോഴിതാ കൊവിഡ് കാലത്ത് താന്‍ കടന്നുപോയ മാനസികാവസ്ഥകളെ കുറിച്ച് വിശദീകരിക്കുകയാണ് താരം. നീണ്ട വിശ്രമവും ഡോക്ടര്‍മാരുമാണ് തന്നെ രക്ഷിച്ചത്. ഗുരുതരമായ ലക്ഷണങ്ങളാണ് തനിക്ക് അനുഭവപ്പെട്ടത്. മരിക്കുമോ എന്ന ഭയം പോലുമുണ്ടായിരുന്നെന്നും തമന്ന പറഞ്ഞു.

മാതാപിതാക്കളും ഡോക്ടര്‍മാരും നല്‍കിയ മാനസിക പിന്തുണ വലിയതായിരുന്നെന്നും താരം പറഞ്ഞു. കൊവിഡ് കാലത്തെ വിശ്രമത്തിനെ തുടര്‍ന്ന് ശരീരം തടിച്ചതിന് തന്നെ കളിയാക്കിയവര്‍ക്കുള്ള മറുപടിയും താരം നല്‍കി.

നിരവധി ട്രോളുകളായിരുന്നു താരത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നത്. എന്നാല്‍ ഇത്തരം ട്രോളുകളെ താന്‍ കാര്യമാക്കുന്നില്ലെന്നാണ് തമന്ന പറഞ്ഞത്.

കൊവിഡ് കാലത്ത് കഴിച്ച മരുന്നുകളെ തുടര്‍ന്നാണ് ശരീരം തടിച്ചത്. രോഗത്തിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ശരീരം തടിച്ചതിനെ പരിഹസിക്കുന്നവരോട് തനിക്ക് പരിഭവമില്ല. ഒരാള്‍ കടന്നുപോയ സാഹചര്യം മനസിലാക്കാതെ കുറവുകള്‍ കണ്ടെത്തുന്നവരാണ് ഇത്തരക്കാരെന്നും തമന്ന പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actress Tamannaah reacts to trolls who called her ‘fat’ during her COVID19 recovery