അഞ്ജാന്‍, പാതാള്‍ലോക് ഫെയിം ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയില്‍
Obituary
അഞ്ജാന്‍, പാതാള്‍ലോക് ഫെയിം ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയില്‍
ന്യൂസ് ഡെസ്‌ക്
Thursday, 12th November 2020, 7:49 pm

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ ആസിഫ് ബസ്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ സ്വകാര്യ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ആസിഫിനെ കണ്ടെത്തുകയായിരുന്നു. നിരവധി സിനിമകളിലും സീരിസുകളിലും പ്രധാനവേഷത്തില്‍ ആസിഫ് അഭിനയിച്ചിരുന്നു.

‘ധര്‍മശാലയിലെ സ്വകാര്യ കെട്ടിടത്തില്‍ ആസിഫ് ബസ്രയെ തൂങ്ങിമരിച്ചനിലയിലായിരുന്നു കണ്ടെത്തിയത്. ഫോറന്‍സിക് സംഘം സ്ഥലത്തുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്’ എന്നാണ് കങ്‌റ എസ് എസ് പി വിമുക്ത് രാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ബിഗ് ബ്രദറില്‍ മുത്താന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആസിഫ് ആയിരുന്നു.

സൂര്യ നായകനായ തമിഴ് ചിത്രം അഞ്ജാനിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലാക്ക് ഫ്രൈഡെ, പര്‍സാനിയ, ഔട്ട് സോഴ്‌സ്ഡ്, ജബ് വി മെറ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, കായ് പോ ചെ, ക്രിഷ് 3, ഏക് വില്ലന്‍, ഹിച്ച്കി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ഹോസ്റ്റേജസ് എന്ന വെബ് സീരിസിന്റെ രണ്ടാം സീസണിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Asif Basra Found Dead In Himachal Pradesh Home