അന്ന് മമ്മൂക്കയും പൃഥിരാജും പ്രവചിച്ച കാര്യങ്ങൾ സത്യമായിക്കൊണ്ടിരിക്കുകയാണ്: ജഗദീഷ്
Entertainment
അന്ന് മമ്മൂക്കയും പൃഥിരാജും പ്രവചിച്ച കാര്യങ്ങൾ സത്യമായിക്കൊണ്ടിരിക്കുകയാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 8:43 am

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും സംസാരിക്കുകയാണ് ജഗദീഷ്.

റോഷാക്ക് തിയേറ്ററിലെത്തിയപ്പോഴുണ്ടായ പ്രേക്ഷക പ്രതികരണം കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്നും താൻ അത്രക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞു. റോഷാക്കിൻ്റെ പ്രമോഷൻ പരിപാടിയിൽ ‘മലയാള സിനിമയിൽ ജഗദീഷിന് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും അതുകഴിഞ്ഞ് താൻ നേരെ പോയത് കാപ്പയുടെ സെറ്റിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകളുടെ വീടിൻ്റെ ലോൺ ആവശ്യത്തിന് ബാങ്ക് മാനേജരുമായി സംസാരിക്കുമ്പോൾ ലോൺ അടക്കാൻ ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ധൈര്യമായിട്ടിരിക്ക് എന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്നും ജഗദീഷ് പറഞ്ഞു. മമ്മൂട്ടിയും പൃഥ്വിരാജും പ്രവചിച്ച കാര്യങ്ങൾ സത്യമായിക്കൊണ്ടിരിക്കുകയാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

റോഷാക്ക് തിയേറ്ററിലെത്തിയപ്പോഴുണ്ടായ പ്രേക്ഷക പ്രതികരണം കണ്ടപ്പോൾ സന്തോഷവും ഏറെ അഭിമാനവും തോന്നി അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. റോഷാക്കിൻ്റെ പ്രമോഷൻ പരിപാടിക്കിടയിൽ മമ്മൂക്ക പറഞ്ഞത് ‘മലയാള സിനിമയിൽ ജഗദീഷിന് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ട്’ എന്നാണ്.

റോഷാക്ക് സിനിമ കഴിഞ്ഞ് ഞാൻ നേരെ പോയത് പൃഥിരാജിന്റെ കാപ്പയുടെ സെറ്റിലേക്കായിരുന്നു. മോൾക്ക് ഒരു വീട് വാങ്ങാൻ ലോണിന്റെ കാര്യം ബാങ്ക് മാനേജരുമായി ഞാൻ സംസാരിക്കുമ്പോൾ പൃഥ്വിരാജ് പറഞ്ഞു ‘ചേട്ടൻ സിനിമയ്ക്ക് വേണ്ടി മുടിവെട്ടി നരയിടാൻ തുടങ്ങിയില്ലേ… ഇനി ലോൺ തിരിച്ചടയ്ക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ധൈര്യമായിരിക്ക്’ എന്ന്. മമ്മൂക്കയും പൃഥിരാജും പ്രവചിച്ച കാര്യങ്ങൾ സത്യമായിക്കൊണ്ടിരിക്കുകയാണ്,’ ജഗദീഷ് പറയുന്നു.

Content Highlight: What Mammootty and Prithviraj predicted back then is coming true: Jagadish