സമാധാനവും ഐക്യവും സാഹോദര്യവുമാണ് രാജ്യത്ത് വേണ്ടത്; ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ മണ്‍വിളക്ക് കത്തിച്ച് ആര്‍.എസ്.എസ് നേതാവ്
national news
സമാധാനവും ഐക്യവും സാഹോദര്യവുമാണ് രാജ്യത്ത് വേണ്ടത്; ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ മണ്‍വിളക്ക് കത്തിച്ച് ആര്‍.എസ്.എസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd October 2022, 3:16 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിച്ച് ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാര്‍. ദര്‍ഗയുടെ പരിസരത്ത് മണ്‍വിളക്ക് കത്തിച്ചായിരുന്നു സന്ദര്‍ശനം.

ആര്‍.എസ്.എസിന്റെ മുസ്‌ലിം വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് രാജ്യത്ത് സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവും നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായാണ് ദര്‍മുസ്‌ലിംഗയുടെ പരിസരത്ത് മണ്‍വിളക്ക് കത്തിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. ഇത് എല്ലാ വീട്ടിലും സന്തോഷവും സമൃദ്ധിയും നല്‍കുന്നു. ഈ ഉത്സവം എല്ലാ മതപരമായ വ്യത്യാസങ്ങളും ഇല്ലാതാക്കുന്നതാണ്.

ഇന്ത്യ തീര്‍ത്ഥാടനങ്ങളുടെയും ഉത്സവങ്ങളുടെയും മേളകളുടെയും നാടാണ്. അവര്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നു. അവര്‍ക്കിടയില്‍ സാഹോദര്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു, മതാന്ധത, വിദ്വേഷം, കലാപം, യുദ്ധം എന്നിവയല്ല നമുക്ക് വേണ്ടത്, മറിച്ച് സമാധാനവും ഐക്യവും സാഹോദര്യവും വേണമെന്നാണ് ഓരോ ഉത്സവവും നമ്മെ പഠിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു,” ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

‘ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യരുത്. അക്രമം നടത്തരുത്. എല്ലാവരും അവരവരുടെ മതവും ജാതിയും തന്നെ പിന്തുടരുക. അന്യമതങ്ങളെ വിമര്‍ശിക്കരുത്, അപമാനിക്കരുത്.

രാജ്യത്ത് എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുമ്പോള്‍ കലാപങ്ങളുണ്ടാക്കുന്ന മതമൗലികവാദികളില്‍ നിന്ന് രാജ്യം സ്വതന്ത്രമാകും. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: What is needed in the country is peace, unity and brotherhood; RSS leader lit the earthen lamp at Hazrat Nizamuddin Dargah