മോഹന്‍ലാലിന്റെ മകനായി അഭിനയിക്കാന്‍ മാത്യുവിനെ വിളിച്ചിരുന്നു; പിന്നെ സമീപിച്ചത് ആ നടനെ: ബിനു പപ്പു
Entertainment
മോഹന്‍ലാലിന്റെ മകനായി അഭിനയിക്കാന്‍ മാത്യുവിനെ വിളിച്ചിരുന്നു; പിന്നെ സമീപിച്ചത് ആ നടനെ: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 9:06 am

മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം തന്നെ പ്രകാശ് വര്‍മ, പി.ചന്ദ്രകുമാര്‍, തോമസ് മാത്യു, അമൃത വര്‍ഷിണി, ഫര്‍ഹാന്‍ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുടെ പ്രകടനങ്ങളാല്‍ സമ്പന്നമായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി എത്തിയത് നടന്‍ തോമസ് മാത്യു ആയിരുന്നു. ആനന്ദം എന്ന ചിത്രമാണ് തോമസ് മാത്യുവിന്റെ ആദ്യ മലയാള ചിത്രം.

പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് തോമസ് തുടരും എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന ചിത്രത്തിലും ഇതിനിടെ തോമസ് മാത്യു അഭിനയിച്ചിരുന്നു.

തുടരും എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തങ്ങള്‍ സമീപിച്ച നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സഹസംവിധായകനും നടനുമായ ബിനു പപ്പു.

‘ തോമസ് മാത്യുവിനെ കുറിച്ച് പറഞ്ഞാല്‍ ആനന്ദം ചെയ്ത ശേഷം പുള്ളിക്ക് വലിയ ഗ്യാപ് വന്നിരുന്നു. തുടരും എന്ന സിനിമയില്‍ ഈ കഥാപാത്രത്തിനായി ഞങ്ങള്‍ രണ്ട് മൂന്ന് പേരിലേക്ക് പോയിരുന്നു.

ഫാലിമിയില്‍ ചെയ്ത സന്ദീപ് പ്രദീപിനെ ഞങ്ങള്‍ അപ്രോച്ച് ചെയ്തിരുന്നു. അതുപോലെ മാത്യുവിന്റെ അടുത്ത് പോയിരുന്നു. എന്നാല്‍ അവന്റെ തമിഴ് പടത്തിന്റെ ഡേറ്റിന്റെ ഇഷ്യൂ ഉണ്ടായി.

അങ്ങനെ കറങ്ങി കറങ്ങിയാണ് ഇവനിലേക്ക് എത്തുന്നത്. ഇവന്‍ കുറച്ചുനാളായിട്ട് ഗ്യാപ്പുള്ള ഒരാളാണ്. പുള്ളിയെ കൊണ്ടുവന്ന് പ്ലേസ് ചെയ്യാം. അത് ഒരു ഫ്രഷ് ഫീല്‍ കിട്ടുമെന്ന് തരുണും പറഞ്ഞു. ആ ഫാമിലിയില്‍ തന്നെ ഫ്രഷ് ഫീല്‍ കിട്ടും എന്ന ഒരു പരിപാടി ഉണ്ടായിരുന്നു.

അതുപോലെ ശോഭനാ മാം ചെയ്ത ക്യാരക്ടറിലേക്ക് ജ്യോതിക മാമിനേയും മേതില്‍ ദേവികയേയുമൊക്കെ അപ്രോച്ച് ചെയ്തിരുന്നു. അവര്‍ എന്തുകാണ്ടാണ് ചെയ്യാതിരുന്നത് എന്ന് അവരോട് തന്നെ ചോദിക്കേണ്ടി വരും.

എന്തുകൊണ്ട് ചെയ്യുന്നില്ല എന്നത് ഡിപ്പെന്റ്‌സ് ആണല്ലോ. അത് എനിക്കറിയില്ല. എന്താണ് അവര്‍ ചിന്തിച്ചത് എന്ന് അറിയില്ല. ചിലതൊക്കെ അങ്ങനെ ആയിരിക്കും.

ചിലതൊക്കെ കറക്ട് ആയതൊക്കെ വന്ന് വീഴാന്‍ അതിന്റേതായ സമയം ഉണ്ടാകുമല്ലോ. കൃത്യമായി വന്ന് വീഴാന്‍ ആയിരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടാകുക. ശോഭനാ മാം വരുന്നു ലാലേട്ടന്‍ വരുന്നു. തോമസ് വരുന്നു, മോളായി അമൃത വരുന്നു. അത്തരത്തില്‍ ഒരു ഫ്രഷ് ഫീല്‍ കിട്ടി.

എന്റെ സുഹൃത്തിന്റെ മകളാണ് അമൃത. പത്താം ക്ലാസില്‍ പഠിക്കുകയാണ്. ചിത്രത്തില്‍ പക്ഷേ അവള്‍ പ്ലസ് ടുക്കാരിയായാണ് വന്നത്.

അതുപോലെ ആ ട്രെയിനില്‍ ഇരിക്കുന്ന കുട്ടിയും അമ്മയും. അത് ഞങ്ങള്‍ ചെന്നൈയില്‍ ആണ് ഷൂട്ട് ചെയ്തത്. ഞങ്ങളുടെ ആര്‍ട് ഡിപാര്‍ട്‌മെന്റിലുള്ള ഒരാളുടെ ഭാര്യയും കുട്ടിയുമാണത്.

ആ പയ്യന്റെ ചിരി ഭയങ്കര രസമുണ്ടായിരുന്നു. തരുണ്‍ പറഞ്ഞു അങ്ങനെ ഒരു പരിപാടി ചോദിച്ചു കഴിഞ്ഞാല്‍ രസമാകില്ലേ എന്ന്. അങ്ങനെയാണ് അവര്‍ വരുന്നത്,’ ബിനു പപ്പു പറഞ്ഞു.

Content Highlight: We approached Mathew to play Mohanlal’s son role in thudarum says actor Binu Pappu