എഡിറ്റര്‍
എഡിറ്റര്‍
വിവേകാനന്ദന്‍ വിഭാവനം ചെയ്ത ക്ഷേത്രം
എഡിറ്റര്‍
Monday 18th March 2013 3:16pm

സാധാരണ നിലയിലുള്ള ക്ഷേത്ര സങ്കല്‍പ്പമായിരുന്നില്ല വിവേകാന്ദന്റേത്. അദ്ദേഹം വിഭാവനം ചെയ്ത ക്ഷേത്രം അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെ തന്നെ സവിശേഷതരമായിരുന്നു. ‘ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തെ അധികരിച്ച് മദ്രാസില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ക്ഷേത്ര സങ്കല്‍പ്പം ഇങ്ങനെ അവതരിപ്പിക്കുന്നു.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

ക്ഷേത്ര പൂജ ചെയ്ത് നിത്യവൃത്തിക്ക് വേണ്ടുന്ന വക കണ്ടെത്തിയിരുന്ന ഒരു ദരിദ്ര ബ്രാഹ്മണന്‍- ശ്രീരാമകൃഷ്ണ പരമഹസംരായിരുന്നു വിവേകാനന്ദ സ്വാമികളുടെ ഗുരു. അതിനാല്‍ തന്നെ ക്ഷേത്രരാധന പോലുള്ള സംഗതികളോട് തീര്‍ത്തും വിരുദ്ധമായ ഒരു നിലപാട് വിവേകാനന്ദന് ഉണ്ടായിരുന്നില്ല.

എന്നാല്‍  സാധാരണ നിലയിലുള്ള ക്ഷേത്ര സങ്കല്‍പ്പമായിരുന്നില്ല വിവേകാന്ദന്റേത്. അദ്ദേഹം വിഭാവനം ചെയ്ത ക്ഷേത്രം അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെ തന്നെ സവിശേഷതരമായിരുന്നു. ‘ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തെ അധികരിച്ച് മദ്രാസില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ക്ഷേത്ര സങ്കല്‍പ്പം ഇങ്ങനെ അവതരിപ്പിക്കുന്നു.

Ads By Google

‘ നമുക്കൊരു ക്ഷേത്രം വേണം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒന്നാമത് വേണ്ടത് മതമാണ്. നിങ്ങള്‍ പറഞ്ഞേക്കാം, മതവിഭാഗക്കാരെല്ലാം അപ്പോള്‍  അതേപ്പറ്റി കലഹിക്കുമെന്ന്.

പക്ഷേ അതിനെ വിഭാഗീയമല്ലാത്ത ഒരു ക്ഷേത്രമാക്കാം. ഏത് വിഭാഗത്തിന്റേയും ഏറ്റവും വലിയ പ്രതീകമായ ഓം ഒന്നു മതി അതില്‍. ഓം പ്രതീകമായിക്കൂടാ എന്ന് കരുതുന്ന ഒരു വിഭാഗം അവിടെയുണ്ടെങ്കില്‍, അതിന് ഹിന്ദു എന്ന് സ്വയം വിളിക്കപ്പെടുവാന്‍ അര്‍ഹതയില്ല.

ഓരോരുത്തന്റേയും വിഭാഗീയാശയങ്ങള്‍ക്കൊത്ത് ഹിന്ദുമതത്തെ വ്യാഖ്യാനിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടാകും. പക്ഷേ, നമുക്ക് പൊതുവേ ഒരു ക്ഷേത്രം  വേണം. മറ്റിടങ്ങളില്‍ ഓരോരുത്തനും വെവ്വേറെ മൂര്‍ത്തികളും പ്രതീകങ്ങളും ഉണ്ടാകുന്നതില്‍ വിരോധമില്ല.

എന്നാല്‍ ഇവിടെ നിങ്ങളോട് വിയോജിക്കുന്നവരുമായി കലഹിക്കരുത്. നമ്മുടെ വിഭിന്ന വിഭാഗങ്ങള്‍ക്ക് പൊതുവേയുള്ള അടിസ്ഥാന തത്വങ്ങളാണ് ഇവിടെ പഠിപ്പിക്കേണ്ടത്. അതോടൊപ്പം വിഭിന്ന വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇവിടെ വന്ന് തനത് സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുവാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും വേണം. ഒരു വ്യവസ്ഥ മാത്രം, മറ്റ് വിഭാഗങ്ങളോട് കലഹിക്കരുത്’.(വി.സ.സ വാള്യം 3, പേജ് 194, 195)

ഇവിടെ നിങ്ങളോട് വിയോജിക്കുന്നവരുമായി കലഹിക്കരുത്. നമ്മുടെ വിഭിന്ന വിഭാഗങ്ങള്‍ക്ക് പൊതുവേയുള്ള അടിസ്ഥാന തത്വങ്ങളാണ് ഇവിടെ പഠിപ്പിക്കേണ്ടത്. അതോടൊപ്പം വിഭിന്ന വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇവിടെ വന്ന് തനത് സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുവാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും വേണം. ഒരു വ്യവസ്ഥ മാത്രം, മറ്റ് വിഭാഗങ്ങളോട് കലഹിക്കരുത്

വൈഷ്ണവര്‍, ശൈവര്‍, ശാക്തേയര്‍, ഗാണപത്യര്‍, സൗരന്‍, ദൈ്വതികള്‍, അദൈ്വതികള്‍, വിശിഷ്ടാദൈ്വതികള്‍, എന്നിങ്ങനെ ആരാധാനാപരമായും സൈദ്ധാന്തികമായും വേര്‍പിരിഞ്ഞ് തമ്മില്‍ തല്ലുന്നവരും, ബ്രാഹ്മണന്‍, നായര്‍, പുലയര്‍, പറയര്‍, ഈഴവര്‍, ദ്രാവിഡര്‍, ആര്യന്മാര്‍, എന്നിങ്ങനെ ജാതീയമായും വംശീയമായും അമാനവികമായ ഉച്ചനീചത്വ ബോധത്തോടെ പരസ്പരം അകന്ന് കഴിഞ്ഞ് വരുന്നവരുമായ ഹിന്ദുക്കള്‍ക്ക് പൊതുവായി പരസ്പരം പങ്കിടാവുന്ന ഒരു ആദ്ധ്യാത്മിക വേദി എന്ന നിലയിലാണ് ‘ഓം’ അധിഷ്ഠാനമാക്കിയ ഒരു ക്ഷേത്രവിഭാവന വിവേകാനന്ദന്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഉപനിഷത്തുക്കളും ഭഗവത്ഗീതയും വാഴ്ത്തുന്ന അക്ഷര ബ്രഹ്മ പ്രതീകമാണ് അഥവാ ശബ്ദബ്രഹ്മമാണ് അല്ലെങ്കില്‍ വചനമായ ദൈവം തന്നെയാണ് ഓംകാരം. അതിനെ ആധാരമാക്കിയ വിവേകാനന്ദന്റെ ക്ഷേത്രവിഭാവന ആത്യന്തികമായി അറിവിനെ ആരാധിക്കുന്ന ഒരു പ്രവണത വളര്‍ത്തുവാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. -‘പ്രജ്ഞാനം ബ്രഹ്മ’- അറിവാണ് ദൈവം- എന്ന ഉപനിഷത് മഹാവാക്യത്തിന്റെ ആരാധ്യസ്ഥാനമായിരിക്കണമതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.

അവിടെ എല്ലാ മതവിഭാഗങ്ങളും അവരുടെ സിദ്ധാന്തങ്ങള്‍ മറ്റുള്ളവരോട് പറയുന്നതിനുള്ള സന്ദര്‍ഭങ്ങളാല്‍ ആരാധിക്കപ്പെടണം. ഇങ്ങനെ ‘അറിവ് കൊണ്ട് അനുരഞ്ജനം’ സാധിതമാകണം. മതവിദ്യാഭ്യാസം മാത്രമല്ല, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, നരവംശ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, ഭൂമി ശാസ്ത്രം, കൃഷി, വൈദ്യം എന്നിവയെ  അധികരിച്ചുള്ള മതേതരമായ ഔപചാരിക വിദ്യാഭ്യാസവും ജനങ്ങള്‍ക്ക് അവിടെ നിന്ന് ലഭ്യമാക്കണം.

ഇതൊക്കെയായിരുന്നു വിവേകാനന്ദ വീക്ഷണത്തില്‍ അദ്ദേഹം സ്ഥാപിക്കാനാഗ്രഹിച്ച ക്ഷേത്രം. അദ്ദേഹത്തന്റെ വിഭാവന നിറവേറ്റുവാന്‍ ആരും മിനക്കെട്ടില്ല. നമ്മുടെ നാട്ടിലെ ക്ഷേത്ര സംരക്ഷണങ്ങള്‍ പക വളര്‍ത്തി ആളുകളെ സംഘടിപ്പിക്കുവാനാണ് ശ്രമിച്ചത്.

പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ വരുന്നു, അതിനാല്‍ നാം ഒന്നായിരിക്കണം എന്നിങ്ങനെ നമ്മുടെ യുദ്ധകാല ദേശീയ വാദത്തില്‍ പറയപ്പെടാറുള്ളത് പോലെ ക്രൈസ്തവരേയും ഇസ്‌ലാമികരേയും ചൂണ്ടി പക വളര്‍ത്തി ഹിന്ദുക്കള്‍ സംഘടിക്കണം എന്ന് പറയുവാനുള്ള വര്‍ഗീയ വിദ്വേഷത്തിന്റെ വിത്ത് വിതരണശാലയായി നമ്മുടെ നാട്ടിലെ ക്ഷേത്ര സംരക്ഷണങ്ങല്‍ അധ:പതിച്ചിരിക്കുകയാണ്.

ഇവിടെയാണ് അറിയാനും അറിയിക്കാനുമുള്ള മഹാസന്നിധാനമെന്ന നിലയില്‍ അറിവെന്ന ദൈവത്തെ  കുടിയിരുത്തുന്ന അക്ഷരക്ഷേത്രം എന്ന വിവേകാനന്ദ സങ്കല്‍പ്പം അത്യന്തം സമാദരണീയമാകുന്നത്.

അറിവുകൊണ്ട് അനുരഞ്ജനം സാധ്യമാകുക എന്ന മഹാക്ഷേത്ര സങ്കല്‍പ്പത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാനുള്ള വിവേകത്തിലേക്ക് നാം എന്നാണ് പ്രവേശിക്കുക? എന്ന് അതിലേക്ക് പ്രവേശിക്കുവാനാകുമോ അന്നേ ഉപനിഷത്തുക്കളെ അറിഞ്ഞുള്‍ക്കൊള്ളുന്ന ഹൈന്ദവ ജനത ഇന്നാട്ടില്‍ ഉണ്ടാകൂ.

അത്തരമൊരു ഹൈന്ദവ ജനത ഇന്നാട്ടില്‍ ഉണ്ടാകൂ. അത്തരമൊരു ഹൈന്ദവ ജനതയ്ക്ക് ഭക്തിയുണ്ടാകും; പക്ഷേ, മതഭ്രാന്ത് ഉണ്ടാവില്ല- അവരുടെ മുദ്രാവാക്യം ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നതായിരിക്കാം. അല്ലാതെ മനുഷ്യന്‍ ഹിന്ദുവായാല്‍ മാത്രമേ നന്നാകൂ എന്നതായിരിക്കില്ല. മനുഷ്യന്‍ ക്രിസ്ത്യാനിയായാലേ സ്വര്‍ഗരാജ്യത്തിന് അവകാശിയാകൂ; ജൂതനുമാത്രമേ സ്വര്‍ഗമുള്ളൂ തുടങ്ങിയ വാദങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പോലും തള്ളിക്കളഞ്ഞിട്ടുള്ള വിഭാഗീയതയുടെ മതഭ്രാന്തന്‍ മനോഭാവങ്ങളാണ്.

ഖുറാനില്‍ പറയുന്നു, ‘സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്.’ അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രേ.( ഖുര്‍ആന്‍, അധ്യായം 2, സൂക്തം 111) ഖുര്‍ആന്‍ പോലും തള്ളിക്കളഞ്ഞ ഇത്തരം സമത്വഭ്രാന്തുകളെ അറിവ് കൊണ്ട് അതിവര്‍ത്തിക്കുന്നവനേ വിശാല ഹിന്ദുവാകാനാകൂ. അല്ലാത്തവര്‍ക്ക് വിദ്വേഷ ഹിന്ദുവാകാനേ പറ്റൂ. വിശാല ഹിന്ദുവിനെ വളര്‍ത്തിയെടുക്കുന്ന അറിവിന്റെ മഹാ സന്നിധാനമായിരുന്നു വിവേകാനന്ദ വിഭാവനയിലെ ‘ഓം’ കരാക്ഷേത്രം.

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

ശ്രീബുദ്ധന്‍ ആവേശിച്ച വിവേകാനന്ദഹൃദയം (ഭാഗം:9)

സ്ത്രീകളെ പറ്റി വിവേകാനന്ദന്‍ (ഭാഗം:10)

വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍ (ഭാഗം:11)

വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)

വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)

മതഭ്രാന്തുകളെപ്പറ്റി വിവേകാനന്ദന്‍(ഭാഗം:14)

മാംസഹാരം മ്ലേച്ഛമോ?(ഭാഗം:15)

സംവരണവും വിവേകാനന്ദ മതവും(ഭാഗം:16)

വിഗ്രഹാരാധനയും ശ്രീരാമകൃഷ്ണപരമഹംസരും(ഭാഗം:17)

വിവേകാനന്ദന്റെ സമത്വദര്‍ശവും സമരസമീപനവും(ഭാഗം:18)

Advertisement