പ്രിയദര്‍ശനും വിവേക് അഗ്നിഹോത്രിയും ഒന്നിക്കുന്നു, ഒപ്പം സാമ്രാട്ട് പൃഥ്വിരാജ് സംവിധായകനും
Film News
പ്രിയദര്‍ശനും വിവേക് അഗ്നിഹോത്രിയും ഒന്നിക്കുന്നു, ഒപ്പം സാമ്രാട്ട് പൃഥ്വിരാജ് സംവിധായകനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 5:36 pm

വിവേക് അഗ്നിഹോത്രിയും പ്രിയദര്‍ശനും ഒരുമിക്കുന്നു. വണ്‍ നേഷന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഉള്‍പ്പെടെ ആറ് സംവിധായകര്‍ ഒരുമിക്കുന്നത്. വിവേക് അഗ്നിഹോത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

‘ഒരു രാജ്യമായി ഇന്ത്യയെ നിലനിര്‍ത്താന്‍ 100 വര്‍ഷത്തോളം തങ്ങളുടെ ജീവിതം സമര്‍പ്പിച്ച, വിസ്മരിക്കപ്പെട്ട നായകന്മാരുടെ കഥ പറയാന്‍ ആറ് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒന്നിക്കുന്നു.

പ്രിയദര്‍ശന്‍
വിവേക് അഗ്നിഹോത്രി
ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി
ജോണ്‍ മാത്യു മാത്തന്‍
മജു ബൊഹാര
സഞ്ജയ് പുരണ്‍ സിങ് ചൗഹാന്‍,’ വിവേക് ആഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

വിഷ്ണു വര്‍ധന്‍ ഇന്ദുരി, ഹിതേഷ് തക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

വാക്‌സിന്‍ വാര്‍ എന്ന ചിത്രമാണ് ഇതിന് പുറമേ അണിയറയില്‍ പുരോഗമിക്കുന്ന അഗ്നിഹോത്രിയുടെ ചിത്രം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് ഒടുവില്‍ തിയേറ്ററിലെത്തിയ പ്രിയദര്‍ശന്‍ ചിത്രം. അക്ഷയ് കുമാര്‍ നായകനായ സാമ്രാട്ട് പൃഥ്വിരാജാണ് ഒടുവില്‍ ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തില്‍ പുറത്ത് വന്നത്.

Content Highlight: Vivek Agnihotri and Priyadarshan collaborates for one natio