ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. എഡ്ജ്ബാസറ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റിങ് അവസാനിച്ചപ്പോള്‍ 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സാണ് നേടിയത്. 21 പന്തില്‍ 11 റണ്‍സ് നേടിയ രോഹിത് ശര്‍മയെയും അഞ്ച് റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
🚨ROHIT SHARMA DISMISSED FOR 11 IN 21 BALLS 🚨 pic.twitter.com/ImPawOUr63
— Cricket Central (@CricketCentrl) July 14, 2026
തന്റെ 300ാം ഇന്നിങ്‌സിനായിരുന്നു വിരാട് ഇന്ന് കളത്തിലിറങ്ങിയത്. എന്നാല്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. നിലവില്‍ 300 ഇന്നിങ്‌സില്‍ നിന്ന് വിരാട് 14802 റണ്‍സാണ് ഏകദിനത്തില്‍ സ്വന്തമാക്കിയത്. 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വിരാടിനുണ്ട്. എന്നാല്‍ 300ാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം പ്രതീക്ഷിച്ച ആരാധകരെ നിരാശയിലാക്കിയാണ് വിരാട് മടങ്ങിയത്.
VIRAT KOHLI DISMISSED ON 5 IN 6 BALLS pic.twitter.com/3qLbHvg2qw
— Cricket Central (@CricketCentrl) July 14, 2026
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 23 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ്.
അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം അക്‌സര്‍ പട്ടേലാണ്. 9.5 ഓവറില്‍ നിന്ന് 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. 6.31 എന്ന എക്കോണമിയിലാണ് താരം ബാറ്റ് ചെയ്തത്. ലിയാം ഡോസണ്‍ (68), ജോഫ്ര ആര്‍ച്ചര്‍ (12), ആദില്‍ റഷീദ് (1), ജോഷ് ടങ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്.
Innings Break!
A fine display of bowling by #TeamIndia as England is all out for 258 runs in 47.5 overs.
Scorecard – https://t.co/Hven15ywKn #ENGvIND pic.twitter.com/OsiaHJXVVs
— BCCI (@BCCI) July 14, 2026
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും അക്‌സര്‍ പട്ടേലിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായാണ് താരം ഏകദിനത്തില്‍ ഫോര്‍ഫര്‍ നേടുന്നത്. ഇംഗ്ലണ്ടിനെതിരെ തന്റെ കരിയറിലെ മികച്ച ബൗളിങ് പ്രകടനം കുറിക്കാനും താരത്തിന് സാധിച്ചു.
അക്‌സര്‍ പട്ടേലിന് പുറമെ പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്. ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ജോ റൂട്ടാണ്. പുറത്താകാതെ 76 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് താരം നേടിയത്. ബെന്‍ ഡക്കറ്റ് 43 റണ്‍സ് നേടി. മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
Content Highlight: Virat Kohli And Rohit Sharma Out Low Runs Against First ODI Against England
