നാടോടിക്കാറ്റ്, വരവേല്‍പ്പ്, പട്ടണ പ്രവേശം, പിന്‍ഗാമി തുടങ്ങി നിരവധി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി ക്യാമറ കണ്ണുകളില്‍ ഒതുക്കിയ ചായഗ്രാഹകനാണ് വിപിന്‍ മോഹന്‍. സത്യന്‍ അന്തിക്കാട് – വിപിന്‍ മോഹന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല.
മോഹന്‍ലാലിനെ കുറിച്ചും ശ്രീനിവാസനെ കുറിച്ചും സംസാരിക്കുകയാണ് വിപിന്‍ മോഹന്‍. അന്നും ഇന്നും എന്നും മലയാള സിനിമയിലെ മികച്ച അഭിനേതാക്കാളാണ് മോഹന്‍ലാലും ശ്രീനിവാസനുമെന്നും ഇരുവരും തമ്മില്‍ നല്ല കോര്‍ഡിനേഷന്‍ ആണെന്നും വിപിന്‍ മോഹന്‍ പറയുന്നു.
മോഹന്‍ലാലിന്റേയും ശ്രീനിവാസന്റെയും ക്യാമറക്ക് പുറത്തുള്ള അഭിനയം കണ്ട് താന്‍ ചിരിച്ച് ക്യാമറ തട്ടി വീണിട്ടുണ്ടെന്നും അതിന് സത്യന്‍ അന്തിക്കാടിന്റെ കയ്യില്‍ നിന്ന് വഴക്ക് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ഒരു കംപ്ലീറ്റ് ആക്ടര്‍ ആണെന്നും അതുല്യ നടനാണെന്നും വിപിന്‍ പറയുന്നു.
മോഹന്‍ലാല്‍ എന്ന് പറയുന്നത് ഒരു കംപ്ലീറ്റ് ആക്ടര്‍ ആണ്. അതുല്യ നടന്‍ – വിപിന്‍ മോഹന്‍
മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ട് താന്‍ പറഞ്ഞിട്ടുണ്ടെന്നും അത്രയും നല്ല അഭിനേതാവാണ് അദ്ദേഹമെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിപിന്‍ മോഹന്‍.
‘അന്നും ഇന്നും എന്നും മലയാള സിനിമയില്‍ ഏറ്റവും നല്ല രണ്ട് അഭിനേതാക്കളാണ് മോഹന്‍ലാലും ശ്രീനിവാസനും. നല്ല കോര്‍ഡിനേഷന്‍ ആണ് അവര്‍ക്ക്. അവര്‍ രണ്ടുപേരും സിനിമക്ക് അപ്പുറം കാണിക്കുന്ന കോമഡി കണ്ടിട്ട് ഞാന്‍ ചിരിച്ച് ക്യാമറ തട്ടിവീണ് സത്യന്റെ (സത്യന്‍ അന്തിക്കാട്) കയ്യില്‍ നിന്ന് വഴക്ക് കെട്ട ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അന്നും ഇന്നും എന്നും മലയാള സിനിമയില്‍ ഏറ്റവും നല്ല രണ്ട് അഭിനേതാക്കളാണ് മോഹന്‍ലാലും ശ്രീനിവാസനും
മോഹന്‍ലാല്‍ എന്ന് പറയുന്നത് ഒരു കംപ്ലീറ്റ് ആക്ടര്‍ ആണ്. അതുല്യ നടന്‍. അദ്ദേഹത്തിന്റെ മുഴുവന്‍ അഭിനയവും ഷോട്ട് സമയത്തെ വരൂ. ഞാന്‍ ഷോട്ട് സമയത്ത് അദ്ദേഹത്തിന്റെ അഭിനയം കണ്ട് കരഞ്ഞിട്ടുണ്ട്. സത്യന്‍ ഒക്കെ അല്ലെയെന്ന് ചോദിച്ചാല്‍ ആണെന്ന് പറയാന്‍ പോലും എനിക്കപ്പോള്‍ കഴിഞ്ഞിട്ടില്ല, കാരണം ഞാന്‍ കരയുകയായിരുന്നു. അത്രയും നല്ല അഭിനേതാവ് എന്റെ മുന്നില്‍ ഇരിക്കുന്നത്,’ വിപിന്‍ മോഹന്‍ പറയുന്നു.
Content highlight: Vipin Mohan talks about Mohanlal