ലാലങ്കിളിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം ഇതൊക്കെ നമുക്കറിയാം, പക്ഷെ അവൻ കണ്ടിട്ടുണ്ടാവില്ല: വിനീത് ശ്രീനിവാസൻ
Entertainment
ലാലങ്കിളിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം ഇതൊക്കെ നമുക്കറിയാം, പക്ഷെ അവൻ കണ്ടിട്ടുണ്ടാവില്ല: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 1:41 pm

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിച്ച ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമാ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് വർഷങ്ങൾക്ക് ശേഷം.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍,പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വമ്പൻ താരനിര അഭിനയിച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തിയത്.

ചിത്രത്തിലെ പ്രണവിന്റെ മാനറിസവും പ്രകടനവും കണ്ട് ഇത് പഴയ മോഹൻലാൽ ആണെന്ന് നിരവധിപേർ പറഞ്ഞിരുന്നു.

എന്നാൽ മോഹൻലാലിന്റെ പല മികച്ച സിനിമകളും പ്രണവ് കണ്ടിട്ടില്ലെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളൊന്നും പ്രണവ് കണ്ടിട്ടില്ലെന്നും എന്നാൽ മോഹൻലാലുമായുള്ള സാമ്യത അവന്റെ രക്തത്തിൽ ഉണ്ടെന്നും വിനീത് പറയുന്നു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു വിനീത്.

 

‘ലാലങ്കിൾ അങ്ങനെ ചെയ്തിട്ടുള്ള പല പടങ്ങളും അപ്പു കണ്ടിട്ടില്ല. നമുക്ക് ഹിസ് ഹൈനസ് അബ്ദുള്ള അറിയാം കമലദളം അറിയാം ഭരതം അറിയാം. പക്ഷേ ഇതൊന്നും അപ്പു കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അപ്പു സ്ഫടികവും കിലുക്കവും കണ്ടിട്ടുണ്ടാവും. പക്ഷേ ഇതിലൊന്നും ഉള്ള പോലെയല്ല വർഷങ്ങൾക്ക് ശേഷത്തിൽ അവൻ. എന്നാലും ലാലങ്കിളുമായുള്ള സാമ്യത അവന്റെ രക്തത്തിൽ ഉള്ളതാണ്,’ വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Talk About Pranav Mohanlal