എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Entertainment
‘നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേ…’; അല്‍ഫോണ്‍സ് പുത്രോനോട് വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday 26th April 2018 3:08pm

കോഴിക്കോട്: അല്‍ഫോന്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘തൊബാമ’യും വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്ന അരവിന്ദന്റെ അതിഥികളും നാളെ റിലീസ് ചെയ്യാനിരിക്കെ അല്‍ഫോന്‍സിനോട് രസകരമായ ആവശ്യവുമായി വിനീത്. ‘നിന്റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേ…’ എന്നാണ് വിനീത് അല്‍ഫോന്‍സിനോട് പറഞ്ഞത്. അല്‍ഫോന്‍സ് പുത്രന്റ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് വിനീതിന്റെ കമന്റ്.

‘നാളെ അവഞ്ചേഴ്‌സ് എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതില്‍ അഭിനയിക്കുന്ന റോബര്‍ട്ട് ഡൗറി ജൂനിയര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ 80 ഇല്‍ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ ടോട്ടല്‍ ബഡ്ജറ്റ്. തൊബാമയില്‍ സൂപ്പര്‍ ഹീറോസ് ഇല്ല… പക്ഷെ സാധാരണ ഹീറോസ് ഉണ്ട്… നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.
കഥാപാത്രങ്ങള്‍ക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആള്‍ക്കാര് ഈ സിനിമയില്‍ ഉണ്ട്. പിന്നെ പുതുമ… അത് പ്രതീക്ഷിക്കരുത്.’ എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ പോസ്റ്റ് ചെയ്തത്. ഇതിന് കീഴിലാണ് വിനീതിന്റെ കമന്റ്.

തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ സിനിമാസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടും അല്‍ഫോന്‍സ് പുത്രനുമാണ് തൊബാമ നിര്‍മ്മിക്കുന്നത്. നവാഗതനായ മൊഹ്സിന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷറഫുദ്ദീന്‍, സിജുവില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നചിത്രത്തില്‍ ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.


Read | ‘നിങ്ങള്‍ രണ്ടുപേരും അടിപൊളിയാ’; ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും അഭിനന്ദിച്ച് ബാഹുബലി വില്ലന്‍ റാണ ദഗ്ഗുബതി


കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി.വി അശ്വതിയും മൊഹ്സിനും ചേര്‍ന്നാണ്. സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷിനോസ് റഹ്മാന്‍, വിഷ്ണു ഗോവിന്ദും ശ്രീശങ്കറും (സൗണ്ട് ഫാക്ടര്‍) ചേര്‍ന്നാണ് സൗണ്ട് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്.

പ്രേമത്തിന് ശേഷം അതേ ടിം ഒന്നിക്കുന്ന തൊബാമക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസനെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. പതിയാറ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement