എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Entertainment
‘നിങ്ങള്‍ രണ്ടുപേരും അടിപൊളിയാ’; ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും അഭിനന്ദിച്ച് ബാഹുബലി വില്ലന്‍ റാണ ദഗ്ഗുബതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday 26th April 2018 2:23pm

കൊച്ചി: പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളിള്‍ നിറഞ്ഞ സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം മഹാനടി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. മലയാളികളായ ഈ താരജോഡികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലിയിലെ വില്ലനായി അഭിനയിച്ച ബോളിവുഡ് നടന്‍ റാണ ദഗ്ഗുബതി.

‘യൂ ഗെയ്‌സ് ആര്‍ അമേസിങ്. മഹാനടിക്കായി കാത്തിരിക്കുന്നു’, എന്നാണ് ഇരുവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്ത് റാണ ഫേസ്ബുക്കില്‍ കുറിച്ചത്.

ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് മഹാനടി ഒരുങ്ങുന്നത്.


Read | ‘അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി തീവ്രവാദികളുടെ കേന്ദ്രം’; വിവാദ പ്രസ്താവനയെതുടര്‍ന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സ്റ്റുഡന്റ്‌സ് യൂണിയന്‍


അഭിനേത്രി, പിന്നണിഗായിക, നര്‍ത്തകി, സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളില്‍ സാവിത്രി പ്രസിദ്ധിയാര്‍ജിച്ചിരുന്നു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷാചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1960 -ലെ ചിവരാകു മിഗിലെഡി എന്ന തെലുങ്കു സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതി അവാര്‍ഡ് ലഭിക്കുകയുണ്ടായി. 1968-ല്‍ സാവിത്രി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ചിന്നരി പപലു എന്ന തെലുങ്കു സിനിമയ്ക്ക് ഏറ്റവും നല്ല സിനിമയ്ക്കുള്ള നന്ദി അവാര്‍ഡ് ലഭിക്കുകയുണ്ടായി. 1960-നുശേഷമുള്ള ചലച്ചിത്രജീവിതത്തില്‍ സാവിത്രി വലിയ സാമ്പത്തികപ്രശ്‌നങ്ങളില്‍ ചെന്ന് വീഴുകയും മദ്യപാനത്തിന് അടിമപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഭിനയജീവിതം തടസ്സപ്പെടുകയും ചെയ്തു.1973-ല്‍ ചുഴി എന്ന മലയാളം സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷെ ആ സിനിമ വിജയിച്ചിരുന്നില്ല.

ചിത്രത്തില്‍ ജമിനി ഗണേഷന്റെ വേഷത്തിലാണ് ദുല്‍ഖര്‍. കീര്‍ത്തി സുരേഷും സാമന്തയുമാണ് നായികമാര്‍. തമിഴിലും തെലുങ്കിലുമായി ചിത്രം റിലീസ് ചെയ്യും. ദുല്‍ഖര്‍ വ്യത്യസ്ത ലുക്കിലെത്തിയ ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യാനായാണ് പദ്ധതിയിടുന്നത്.

Advertisement