പ്രണവിനെപ്പറ്റി പലര്‍ക്കുമുള്ള തെറ്റിദ്ധാരണയാണത്, സത്യത്തില്‍ പ്രണവ് അങ്ങനെയല്ല: വിനീത് ശ്രീനിവാസന്‍
Entertainment
പ്രണവിനെപ്പറ്റി പലര്‍ക്കുമുള്ള തെറ്റിദ്ധാരണയാണത്, സത്യത്തില്‍ പ്രണവ് അങ്ങനെയല്ല: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 8:11 am

2022ല്‍ മലയാളികള്‍ ഏറ്റവുമധികം ആസ്വദിച്ച സിനിമകളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം മികച്ച ദൃശ്യാനുഭവമായിരുന്നു. ഹൃദയത്തിന് ശേഷം ഇതേ കോമ്പോ ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. 1970കളുടെ പശ്ചാത്തലത്തില്‍ മദ്രാസിലേക്കെത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് പലര്‍ക്കുമുള്ള തെറ്റിദ്ധാരണയെക്കുറിച്ച് വിനീത് സംസാരിച്ചു. പ്രണവിന് അഭിനയിക്കാന്‍ താത്പര്യമില്ലായെന്നുള്ളത് തെറ്റായ ധാരണയാണെന്ന് വിനീത് പറഞ്ഞു. പ്രണവിന് ഇഷ്ടമല്ലാത്തത് സ്റ്റാര്‍ഡം ആണെന്നും വിനീത് പറഞ്ഞു.

‘പ്രണവിന് അഭിയിക്കാന്‍ താത്പര്യമില്ലെന്നുള്ളത് പലരുടെയും തെറ്റായ ധാരണയാണ്. അവന് അഭിനയിക്കാന്‍ നല്ല ഇഷ്ടമാണ്. പക്ഷേ അവന് ഇഷ്ടമല്ലത്തത് സ്റ്റാര്‍ഡമാണ്. എപ്പോഴും ലൈംലൈറ്റില്‍ തന്നെ നില്‍ക്കണമെന്നുള്ളതും ആളുകള്‍ എപ്പോഴും ശ്രദ്ധിക്കുന്നതും അവന് ഇഷ്ടമല്ല. ഒരു ജിപ്‌സി മോഡാണ് അവന്‍. സഞ്ചാരിയാണവന്‍ എപ്പോഴും.

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് എന്‍ജോയ് ചെയ്യുന്ന ഒരാളാണ് അവന്‍. അവന്റെ ബാക്കി ഇഷ്ടങ്ങള്‍ പോലെ ഒന്നാണ് അഭിനയവും. അവന്‍ റോക്ക് ക്ലൈംബ് ചെയ്യുന്ന അതേ പാഷനോടെയാണ് അഭിനയിക്കുന്നതും. അതേ പാഷനോടെയാണ് അവന്‍ മ്യൂസിക് കമ്പോസ് ചെയ്യുന്നതും, പാട്ടുകള്‍ എഴുതുന്നതും. ഇതെല്ലാം അവന് ഇഷ്ടമുള്ള കാര്യങ്ങളാണ്. എനിക്ക് അവനെ അത്രക്ക് മനസിലായതുകൊണ്ടാണ് ഞാന്‍ ഈ പറയുന്നത്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about Pranav Mohanlal