മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും വിനയയെ ഓര്‍ക്കാന്‍. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്.
മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും വിനയയെ ഓര്‍ക്കാന്‍. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്.
മധു മുട്ടം തിരക്കഥ ഒരുക്കിയ മണിച്ചിത്രത്താഴ് മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്. വിനയക്ക് പുറമെ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.
കൂടാതെ നെടുമുടി വേണു, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, ശ്രീധര്‍, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ സണ്ണി ആയപ്പോള്‍ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്.

ശ്രീദേവിയും സണ്ണിയും തമ്മിലുള്ള പ്രണയം പൂര്‍ണമാക്കാതെയാണ് മണിച്ചിത്രത്താഴ് അവസാനിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണം എന്നെങ്കിലും ഈ സിനിമയുടെ രണ്ടാം ഭാഗം ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിനയ പ്രസാദ്. ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘തീര്‍ച്ചയായും, ഞാന്‍ ഒരു രണ്ടാം ഭാഗത്തിന് ആഗ്രഹിച്ചിരുന്നു. എനിക്ക് സത്യത്തില്‍ മണിച്ചിത്രത്താഴ് സിനിമയുടെ സ്റ്റോറി വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ടാണ് തോന്നിയിട്ടുള്ളത്. ഈ സിനിമയില്‍ ഒരു നാഗവല്ലിയുണ്ട്. ചൊവ്വാ ദോഷമുള്ള ശ്രീദേവിയും സണ്ണിയുമുണ്ട്.
അങ്ങനെയുള്ളപ്പോള്‍ അടുത്ത ഭാഗം വന്നാല്‍ എന്താകും അതില്‍ ഉണ്ടാകുക? അപ്പോഴും ആ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലുമൊരു പ്രശ്‌നം വന്നാല്‍ അല്ലേ രണ്ടാം ഭാഗം കൊണ്ട് കാര്യമുള്ളൂ.
എന്താകും അവരുടെ ജീവിതത്തില്‍ ഇനി വരാന്‍ പോകുന്ന പ്രശ്‌നമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. അങ്ങനെ ഞാന്‍ എന്റേതായ ഒരു സ്‌ക്രീന്‍പ്ലേ ഉണ്ടാക്കി. അത് എന്റെ കയ്യിലുണ്ട്. തത്ക്കാലം അതിനെ കുറിച്ച് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല (ചിരി). അത് നമുക്ക് പിന്നീട് പറയാം,’ വിനയ പ്രസാദ് പറയുന്നു.
Content Highlight: Vinaya Prasad Talks About Manichithrathazhu Second Part Screenplay