ഇനി എത്ര വര്‍ഷം കഴിഞ്ഞാലും അവർ ചെയ്തുവെച്ച കഥാപാത്രങ്ങളിലേക്ക് എത്താൻ മറ്റൊരാൾക്കും സാധിക്കില്ല: വിനയ് ഫോർട്ട്
Entertainment
ഇനി എത്ര വര്‍ഷം കഴിഞ്ഞാലും അവർ ചെയ്തുവെച്ച കഥാപാത്രങ്ങളിലേക്ക് എത്താൻ മറ്റൊരാൾക്കും സാധിക്കില്ല: വിനയ് ഫോർട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 2:01 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനയ് ഫോര്‍ട്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഓരോന്നും മികച്ചതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ ആട്ടത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചു നടൻ. ഈ വര്‍ഷം പുറത്തിറങ്ങിയ സംശയം എന്ന ചിത്രത്തിലും വിനയ്‌യുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും സംസാരിക്കുകയാണ് വിനയ് ഫോർട്ട്.

ഒരു ആര്‍ട്ടിസ്റ്റ് എന്ന തരത്തില്‍ മൂല്യമുള്ള മനുഷ്യരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നും ഒരു കാര്യം കൊണ്ടും അവരെ അളക്കാന്‍ സാധിക്കില്ലെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

മലയാള സിനിമയുടെ ചരിത്രം എടുത്തുകഴിഞ്ഞാല്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമകളുമൊക്കെ ഒരുപാട് മുകളിലാണെന്നും പൈസ വെച്ചിട്ട് തുലനം ചെയ്യാന്‍ പറ്റുന്ന വ്യക്തികളല്ല മമ്മൂട്ടിയും മോഹന്‍ലാലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി എത്ര വര്‍ഷം കഴിഞ്ഞാലും മലയാള സിനിമയില്‍ അവര്‍ അച്ചീവ് ചെയ്തതിനൊപ്പം എത്താന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നും കോടിക്കണക്കിനും മുകളിലാണ് അവരുടെ നേട്ടമെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. സില്ലിമോങ്ക്‌സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ആര്‍ട്ട് അല്ലെങ്കില്‍ ആര്‍ട്ടിസ്റ്റ് എന്ന തരത്തില്‍ മൂല്യമുള്ള മനുഷ്യരാണ് മമ്മൂട്ടിയും മോഹന്‍ലാലും. നമ്മള്‍ ഈ പറയുന്ന മെറ്റീരിയലിസ്റ്റിക്കായ കാര്യങ്ങളെ വെച്ചിട്ട് അവരെ അളക്കാന്‍ പറ്റില്ല. മലയാള സിനിമയുടെ ചരിത്രം എടുത്തുകഴിഞ്ഞാല്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ഇവര്‍ ചെയ്ത സിനിമകളൊക്കെ എവിടെയോ നില്‍ക്കുകയാണ്.

അപ്പോള്‍ പൈസ വെച്ചിട്ട് തുലനം ചെയ്യാന്‍ പറ്റുന്ന വ്യക്തികളല്ല അവര്‍. ലെജൻ്ററി ആളുകളാണ് അവര്‍. ഇനി എത്ര വര്‍ഷം കഴിഞ്ഞാലും മലയാള സിനിമയില്‍ ഇവര്‍ അച്ചീവ് ചെയ്ത ഏരിയിലേക്ക് എത്താന്‍ വേറെ ഒരു മനുഷ്യനും പറ്റില്ല. പൈസയുടെ അളവ് ഉണ്ടല്ലേ… 100 കോടി 200 കോടി എന്നുപറയുന്നതിന്റെ മുകളിലാണ് ഇവര്‍ അച്ചീവ് ചെയ്ത കാര്യങ്ങളെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ വിനയ് ഫോർട്ട് പറയുന്നു.

Content Highlight: Vinay Forrt Talking about Mammootty and Mohanlal