നിവിന്‍ അന്ന് ചെയ്ത കാര്യം മലയാളസിനിമയില്‍ ഇനി വേറൊരാള്‍ക്കും ചെയ്യാന്‍ പറ്റില്ല: വിനയ് ഫോര്‍ട്ട്
Entertainment
നിവിന്‍ അന്ന് ചെയ്ത കാര്യം മലയാളസിനിമയില്‍ ഇനി വേറൊരാള്‍ക്കും ചെയ്യാന്‍ പറ്റില്ല: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 6:07 pm

ഒരു കാലത്ത് മലയാള സിനിമയില്‍ തുടര്‍ച്ചയായി ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും മാത്രം ചെയ്തുകൊണ്ടിരുന്ന നടനാണ് നിവിന്‍ പോളിയെന്നും അങ്ങനെയൊരു കാര്യം ഇനി വേറൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. തന്റെ പുതിയ ചിത്രമായ പെരുമാനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ് ഇക്കാര്യം പറഞ്ഞത്.

ഏതൊരു നടനും കരിയറില്‍ ഗുഡ് ഫെയ്‌സും ബാഡ് ഫെയ്‌സും ഉണ്ടാകാറുണ്ടെന്നും നിവിന് നല്ല ടാലന്റുള്ളതുകൊണ്ടാണ് പ്രേക്ഷകര്‍ അവന്റെ തിരിച്ചുവരവിനെ ആഘോഷിക്കുന്നതെന്നും വിനയ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ നിവിന് കിട്ടിയ വരവേല്പ് ഒരു ഫ്രണ്ടെന്ന നിലയില്‍ ആഘോഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിനയ് ഇക്കാര്യം പറഞ്ഞത്.

‘നിവിന്റെ തിരിച്ചുവരവില്‍ വളരെ സന്തോഷമുണ്ട്. ഒരു ഔട്ട് സൈഡറായിട്ടുള്ള ആള്‍ അവന്റെ തിരിച്ചുവരവിനെ ആഘോഷിക്കുന്നതുപോലെയല്ല എന്റെ കാര്യം. അവന്റെ കഴിവിനെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ് അത്. നിവിന്‍ പണ്ടുചെയ്തുവെച്ചിട്ടുള്ള കുറേ വിജയങ്ങളുണ്ട്. വേറൊരു നടനും അതൊന്നും അവകാശപ്പെടാനില്ല. ബാക്ക് ടു ബാക്ക് സൂപ്പര്‍ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും ഉണ്ടാക്കിയ നടനാണ് നിവിന്‍.

ഏതൊരു നടനായാലും കരിയറില്‍ ഗുഡ് ഫെയ്‌സും ബാഡ് ഫെയ്‌സും ഉണ്ടാകാറുണ്ട്. അതില്‍ നിന്ന് തിരിച്ചുവരാനുള്ള ടാലന്റ് നിവന് ഉണ്ട്. അതുപോലെ കോ ആക്ടേഴ്‌സിന് ലക്ഷ്വറി കൊടുക്കുന്ന ഒരു നടന്‍ കൂടിയാണ് നിവിന്‍. നല്ല രസമാണ് അവന്റെ കൂടെ അഭിനയിക്കാന്‍.

നമ്മളെക്കാള്‍ കൂടുതല്‍ സ്‌പേസ് മറ്റുള്ളവര്‍ക്ക് ഉണ്ടാകുമോ എന്നൊന്നും അവന്‍ ചിന്തിക്കാറില്ല. വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ വേഷം കൊണ്ട് മാത്രം ആഘോഷിക്കപ്പെടേണ്ട നടനല്ല നിവിന്‍. അവനില്‍ നിന്ന് ഇനിയും ഒരുപാട് എന്റര്‍ടൈനേഴ്‌സ് വരാനുണ്ട്. അതൊക്കെ കാണാന്‍ പോകുന്നതേയുള്ളൂ,’ വിനയ് പറഞ്ഞു.

Content Highlight: Vinay Forrt saying that no one in Malayalam industry can do back to back hits like Nivin Pauly