ഭ്രാന്തമായി റോളെക്‌സ്, ത്രസിപ്പിച്ച് അമര്‍: ഇത് അനിരുദ്ധ് മാജിക്ക്, വിക്രം ഒ.എസ്.ടി പുറത്ത്
Entertainment news
ഭ്രാന്തമായി റോളെക്‌സ്, ത്രസിപ്പിച്ച് അമര്‍: ഇത് അനിരുദ്ധ് മാജിക്ക്, വിക്രം ഒ.എസ്.ടി പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th July 2022, 6:58 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം തിയേറ്ററുകള്‍ വന്‍ ഹിറ്റായിരുന്നു. ജൂണ്‍ മൂന്നിന് റിലീസായ ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടി ഇപ്പോഴും തമിഴ്‌നാട്ടിലെ നിരവധി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസും അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ജൂലൈ എട്ടിനാണ് ചിത്രം ഹോട്ട്സ്റ്റാറില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.എസ്.ടിയും(ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക്) പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തീയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിച്ച വിക്രമിലെ എല്ലാ ബി.ജി.എമ്മും ഒ.എസ്.ടിയിലുണ്ട്. നേരത്തെ ജൂലൈ ഏഴിന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഒ.എസ്.ടി നേരത്തെ തന്നെ യൂട്യൂബില്‍ ലീക്ക് ആയിരുന്നു.


സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യുസിക്ക്, റെസോ തുടങ്ങി എല്ലാ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും ഒ.എസ്.ടി ലഭ്യമായിട്ടുണ്ട്.
അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഒ.എസ്.ടി പുറത്തുവിട്ടത്. ചിത്രം റിലീസായ ദിവസം മുതലുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

സോണി മ്യുസിക്കിനാണ് വിക്രമിന്റെ ഓഡിയോ പകര്‍പ്പവകാശം. അവരുടെ തന്നെ യൂട്യുബ് ചാനലിലാണ് ഒ.എസ്.ടി റിലീസ് ചെയ്തിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കമല്‍ഹാസന്‍, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ ചിത്രം ബാഹുബലി 2ന്റെ കളക്ഷന്‍ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു.

Content Highlight : Vikram Orginal sound track Released