ടോളിവുഡിനും കോളിവുഡിനും തല്‍ക്കാലം വിട, ഇനി തിരിച്ച് മലയാളത്തിലേക്ക്; പാച്ചുവും അത്ഭുത വിളക്കും സെക്കന്റ് ലുക്ക് പോസ്റ്റര്‍
Film News
ടോളിവുഡിനും കോളിവുഡിനും തല്‍ക്കാലം വിട, ഇനി തിരിച്ച് മലയാളത്തിലേക്ക്; പാച്ചുവും അത്ഭുത വിളക്കും സെക്കന്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th July 2022, 6:24 pm

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യില്‍ കുറെ ബാഗുകളുമായി യാത്രക്ക് പോകുന്ന ഫഹദ് ഫാസിലിനെയാണ് പോസ്റ്ററില്‍ കാണുന്നത്.

മുംബൈയില്‍ സ്ഥിരതമാസമാക്കിയ മലയാളിയെ ആണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. വിജി വെങ്കിടേഷ്, ഇന്നസെന്റ്, വിജയരാഘവന്‍, അഞ്ജന ജയപ്രകാശ്, വിനീത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി, ഗോവ, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സേതു മണ്ണാര്‍ക്കാടാണ് സിനിമ നിര്‍മിക്കുന്നത്.

ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അഖില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.

 

 

ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ സഹസംവിധായകനായിരുന്നു അഖില്‍ സത്യന്‍. അഖില്‍ സംവിധാനം ചെയ്ത ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്ററിക്ക് വിവിധ രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഖിലിന്റെ സഹോദരന്‍ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവട് വെച്ചിരുന്നു.

Content Highlight: The second look poster of the movie Pachuvum Mihawa Vlaakum starring fahad fasil