മാസ്റ്ററിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കോമ്പോ വീണ്ടും
Entertainment news
മാസ്റ്ററിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കോമ്പോ വീണ്ടും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th February 2022, 11:58 pm

മാസ്റ്റര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പിങ്ക്‌വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയ് അഭിനയിക്കുന്ന 67ാമത്തെ സിനിമയായിരിക്കും ഇത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കമല്‍ഹാസനും ഫഹദ് ഫാസിലും ഒന്നിക്കുന്ന വിക്രം സിനിമയുടെ വര്‍ക്കിലാണ് ഇപ്പോള്‍ ലോകേഷ് കനകരാജ്.

വിജയ്‌യെ നായകനാക്കി വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ദളപതി 67ന് മുമ്പ് അഭിനയിക്കുക. വിജയ്‌യും നാനിയും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും വംശി പെഡിപ്പള്ളി ചിത്രത്തിനുണ്ട്.

നാനി സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2022ലെ ദീപാവലി റിലീസോ 2023ലെ പൊങ്കല്‍ റിലീസോ ആയി ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

ലോകേഷ് കനകരാജ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും വിജയ് അഭിനയിക്കുക. 2023 പകുതിയോടെയായിരിക്കും ആറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

2021 ജനുവരി 13ന് പുറത്തിറങ്ങിയ മാസ്റ്റര്‍ അന്നത്തെ വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു.

അതേസമയം, ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Content Highlight: Vijay next film with Lokesh Kanakaraj