അതിശയിപ്പിക്കുന്ന നടനാണ് ഷൈൻ, അദ്ദേഹത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളൊക്കെ തെറ്റാണ്: വി.കെ.പ്രകാശ്
Entertainment
അതിശയിപ്പിക്കുന്ന നടനാണ് ഷൈൻ, അദ്ദേഹത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളൊക്കെ തെറ്റാണ്: വി.കെ.പ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th May 2023, 9:26 pm

നടൻ ഷൈൻ ടോം ചാക്കോ സെറ്റിൽ വന്നാൽ വളരെ എനെർജിറ്റിക്കായി പെരുമാറുമെന്നും, അദ്ദേഹത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ തെറ്റാണെന്നും സംവിധായകൻ വി.കെ.പ്രകാശ്. ഷൈൻ വളരെ അതിശയിപ്പിക്കുന്ന നടനാണെന്നും സംശയങ്ങൾ ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഷൈൻ ലൊക്കേഷനിൽ താമസിച്ച് വരുന്നു എന്ന അഭ്യൂഹം തെറ്റാണ്. എന്റെ സെറ്റിൽ അവൻ ഒരു തവണ പോലും വൈകി എത്തിയിട്ടില്ല. അത് മാത്രമല്ല അവൻ വന്നുകഴിഞ്ഞാൽ മുഴുവൻ എനെർജിയാണ്‌. ഷൈൻ വളരെ ഇന്റലിജന്റ് ആയ ഒരാളാണ്. അവൻ പറയുന്ന കാര്യങ്ങളൊക്കെ വളരെ സെന്സിബിൾ ആണ്. അതിശയിപ്പിക്കുന്ന നടനാണവൻ, കാരണം അവൻ എപ്പോഴും സംശയങ്ങൾ ചോദിക്കും. ഒരു നടൻ സംശയം ചോദിച്ചാൽ അതിനർത്ഥം അയാൾ മികച്ച നടനാണെന്നാണ്,’ അദ്ദേഹം പറഞ്ഞു.

സൗബിനും തന്നോട് സംശയങ്ങൾ ചോദിക്കുമെന്നും, സൗബിന്റെയും, ഷൈനിന്റെയും കൂടെ വർക്ക് ചെയ്തത് താൻ ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘സൗബിനും നല്ലൊരു നടനാണ്. അയാൾ സംശയങ്ങൾ ചോദിക്കും.
അവർ കറക്ട് സമയത്തു നമ്മുടെ സൗകര്യത്തിന് വരും. ചിലപ്പോൾ ഞാൻ പറയും കുറച്ച് സമയം എടുക്കുമെന്ന്, ഞാനൊന്ന് ചുറ്റിയിട്ട് വരാം, സാർ സമയം ആകുമ്പോൾ വിളിച്ചാൽ മതിയെന്ന് സൗബിൻ പറയും.

അവർ അവരോട് പറഞ്ഞ സമയം ആകുമ്പോൾ സെറ്റിൽ വരും, അഭിനയിക്കും, പോകും. ഞാൻ അവരുടെ കൂടെയുള്ള ഷൂട്ട് വളരെ എൻജോയ് ചെയ്തു. അവരുടെ കൂടെ വർക്ക് ചെയ്യാൻ നല്ല ഫൺ ആണ്,’ വി.കെ.പ്രകാശ് പറഞ്ഞു.

ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്, പ്രിയ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേഷ് ബാബുവിന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ലൈവ്. കൃഷ്ണ പ്രഭ, മുകുന്ദൻ, ജയശങ്കർ, രശ്മി സോമൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Content highlights: V.K. Praksh on Shine Tom Chacko and Saubin Shahir