'തേങ്ങ ഉടക്ക് ജേഡേജ, അല്ലേല്‍ വാര്‍ണര്‍ ഓടും'; ചിരി പടര്‍ത്തി വാര്‍ണര്‍- ജഡേജ ഫണ്‍ ബാന്റര്‍; വീഡിയോ
Cricket news
'തേങ്ങ ഉടക്ക് ജേഡേജ, അല്ലേല്‍ വാര്‍ണര്‍ ഓടും'; ചിരി പടര്‍ത്തി വാര്‍ണര്‍- ജഡേജ ഫണ്‍ ബാന്റര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th May 2023, 8:30 pm

ഐ.പി.എല്ലില്‍ ചെന്നൈയുമായുള്ള പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചിരി പടര്‍ത്തി ദല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണറുടെ രസകരമായ പെരുമാറ്റം.

ദീപക് ചാഹല്‍ എറിഞ്ഞ അഞ്ചാം ഓവറിലാണ് ആരാധകരെ ചിരിപ്പിക്കുന്ന രംഗം മൈതാനത്ത് അരങ്ങേറിയത്. സിംഗിളിനായി ഓടിയ വാര്‍ണറെ നോണ്‍ സ്‌ട്രൈക്കിലേക്ക് എറിഞ്ഞ് മൊയീന്‍ അലി റണ്ണൗട്ടാക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ ശ്രമം സ്റ്റമ്പില്‍ കൊണ്ടിരുന്നില്ല.

ഇതോടെയാണ് വര്‍ണറുടെ ‘നാടകത്തിന്’ തുടക്കം കുറിച്ചത്. മൊയീന്‍ അലിയുടെ ത്രോ പിശകില്‍ പോയ പന്ത് രഹാനെയുടെ കയ്യിലേക്കായിരുന്നു പോയിരുന്നത്.
ഇതോടെ ഡബിള്‍ ഓടാന്‍ ഒരു ചെറിയ ശ്രമം വാര്‍ണര്‍ നടത്തിയ ഉടനെ തന്നെ രഹാനെ പന്ത് എറിഞ്ഞെങ്കിലും അതും സ്റ്റമ്പില്‍ തട്ടാതെ പോവുകയായിരുന്നു.

ഈ പന്ത് എത്തിയതാകട്ടെ ചെന്നൈയുടെ ഫില്‍ഡിങ്ങ് വിദഗ്ധനായ ജഡേജയുടെ കയ്യിലായിരുന്നു. ഇതോടെ ഇപ്പോള്‍ എറിയും, ഇപ്പോള്‍ എറിയും എന്ന മട്ടില്‍ ജഡേജ ആക്ഷന്‍ എടുത്തപ്പോള്‍ ഡബിള്‍ ഓടുന്ന ആക്ഷനിട്ട് വാര്‍ണറും അവസരം തമാശയാക്കി എടുക്കുകകയായിരുന്നു. ഈ കളി അവസാനം ജഡേജയുടെ ഒരു ചെറു പുഞ്ചിരിയിലാണ് അവസാനിച്ചത്.

മത്സരത്തില്‍ തോറ്റെങ്കിലും ദല്‍ഹി ക്യാപ്റ്റനായ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് വാര്‍ണര്‍ ശനിയാഴ്ച നടത്തിയത്. 58 പന്തുകള്‍ നേരിട്ട ഡേവിഡ് വാര്‍ണര്‍ 86 റണ്‍സെടുത്തു.

 

അതേസമയം, 77 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയം. ഇതോടെ ചെന്നൈ ഐ.പി.എല്‍ പ്ലേ ഓഫില്‍ പ്രവേശിച്ചു. ചെന്നൈ ഉയര്‍ത്തിയ 224 റണ്‍സ് പിന്തുടര്‍ന്ന ദല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

14 മത്സരങ്ങളില്‍നിന്ന് എട്ട് വിജയം സ്വന്തമാക്കിയ ചെന്നൈ 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണിപ്പോള്‍.

Content Highlight:  Delhi skipper David Warner’s hilarious behavior in IPL preliminary round finale against Chennai creates laughter