ന്യൂയോര്‍ക്ക്: അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസയിലെ സഹായവിതരണം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയ ഗുട്ടറസ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ സഹായ വിതരണം ഗസയിലെ സാധാരണ ജനങ്ങളെ കൊല്ലുകയാണെന്നും ഗുട്ടറസ് ആരോപിച്ചു.
ന്യൂയോര്‍ക്ക്: അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസയിലെ സഹായവിതരണം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയ ഗുട്ടറസ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ സഹായ വിതരണം ഗസയിലെ സാധാരണ ജനങ്ങളെ കൊല്ലുകയാണെന്നും ഗുട്ടറസ് ആരോപിച്ചു.
അമേരിക്കയുടേയും ഇസ്രഈലിന്റേയും അനുമതിയോടെ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പുതിയ സഹായ വിതരണം ഗസയില്‍ ആരംഭിച്ചത്. ഇതുമായി സഹകരിക്കണമെന്ന് ഇരുരാജ്യങ്ങളും യു.എന്നിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യു.എന്‍ സമ്മതിച്ചിരുന്നില്ല.
ഫൗണ്ടേന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകളും മാനുഷിക സഹായങ്ങളെ സൈനിക വത്ക്കരിക്കുന്നു, സാധാരണക്കാരെ കുടിയിറക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് യു.എന്‍ വിട്ടുനിന്നത്.
സ്വന്തം കുടുംബത്തിനായുള്ള ഭക്ഷണം തേടുന്നതിനിടയാണ് പലരും കൊല്ലപ്പെട്ടതെന്നും ഭക്ഷണത്തിനായുള്ള അന്വേഷണം ഒരിക്കലും വധശിക്ഷയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസയില്‍ വെടിനിര്‍ത്തലിനായി രാഷ്ട്രീയ ധൈര്യം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശ ശക്തി എന്ന നിലയില്, ഗസയിലുടനീളം സഹായം എത്തിക്കാക്കാനും അതിനുള്ള സൗകര്യമൊരുക്കാനും ഇസ്രഈല്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
11 ആഴ്ച്ചകള്‍ നീണ്ട് നിന്ന ഉപരോധത്തിന് ശേഷമാണ് അമേരിക്കയും യു.എസും സംയുക്തമായി ഗസ ഹ്യുമാനിറ്ററേനിയന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സഹായവിതരണം ആരംഭിച്ചത്. എന്നാല്‍ ജി.എച്ച്.എഫിന്റെ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഭൂരിഭാഗം മരണങ്ങളും നടക്കുന്നതെന്ന ആരോപണമുണ്ട്.
ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായം സ്വീകരിക്കാന്‍ കാത്ത് നില്‍ക്കവെ നാലാഴ്ച്ചക്കുള്ളില്‍ മാത്രം 549 ഫലസ്തീനികളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. 4,066 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ഗസയില്‍ ജി.എച്ച്.എഫ് വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകളില്‍ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: US backed Gaza aid operation are unsafe; they are killing the people: United States