'എന്നെയാണ് എന്റെ കുടുംബത്തില്‍ അഭിനയിക്കാന്‍ കൊള്ളാതെ വെച്ചിരുന്നത്'; പഴയ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നത് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
Entertainment
'എന്നെയാണ് എന്റെ കുടുംബത്തില്‍ അഭിനയിക്കാന്‍ കൊള്ളാതെ വെച്ചിരുന്നത്'; പഴയ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നത് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st November 2020, 3:59 pm

സുധ കൊംഗാര പ്രസാദ് സംവിധാനം ചെയ്ത സൂരാരൈ പൊട്രു എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശി വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഈ വര്‍ഷം ഉര്‍വശി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അവര്‍ മികച്ച അഭിനയമാണ് കാഴ്ച വെച്ചിട്ടുള്ളതെന്ന ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയത്തെക്കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഉര്‍വശി പറയുന്ന വാക്കുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

‘ശരിക്കും എന്റെ കുടുംബത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ കൊള്ളാതെ വെച്ചിരുന്നത് എന്നെയാണ്. ഡാന്‍സിനും പാട്ടിനും ഒന്നും എന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. എനിക്കതിന് കഴിഞ്ഞിരുന്നുമില്ല’, എന്നാണ് ഉര്‍വശി അഭിമുഖത്തില്‍ പറയുന്നത്.

കുറച്ചു സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോഴാണ് താന്‍ അഭിനയത്തെ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ കാണാന്‍ തുടങ്ങിയതെന്നും ഉര്‍വശി പറയുന്നുണ്ട്. തന്റെ കുടുംബത്തിലെ എല്ലാവരും ആദ്യമേ സിനിമയില്‍ വന്നവരാണെന്നും താന്‍ മാത്രമാണ് സിനിമയിലെത്താന്‍ വൈകിപ്പോയതെന്നും അഭിമുഖത്തില്‍ ഉര്‍വശി കൂട്ടിച്ചേര്‍ക്കുന്നു.

വരനെ ആവശ്യമുണ്ട്, പുത്തംപുതുകാലൈ, സൂരരൈ പോട്ര്, മൂക്കുത്തി അമ്മന്‍ എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഉര്‍വശിയുടെ ചിത്രങ്ങള്‍. വ്യത്യസ്തമായ കഥപാത്രങ്ങള്‍ മികവോടു കൂടി ചെയ്യാന്‍ ഉര്‍വശിക്ക് കഴിയുന്നു എന്നാണ് നിരൂപകര്‍ ഉര്‍വശിയെക്കുറിച്ച് എഴുതിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Urvashi tells about her acting in a old interview