'അത്രയും സീനിയറായ ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ എത്ര നിസ്സാരമായിട്ടാണ് ആ കുട്ടി അഭിനയിച്ചത്'; അപര്‍ണ്ണയെപ്പറ്റി ഉര്‍വശി
D Movies
'അത്രയും സീനിയറായ ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ എത്ര നിസ്സാരമായിട്ടാണ് ആ കുട്ടി അഭിനയിച്ചത്'; അപര്‍ണ്ണയെപ്പറ്റി ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th November 2020, 7:37 pm

2020 ല്‍ പുറത്തിറങ്ങിയതില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഏറ്റവും പുതിയ ചിത്രമാണ് സൂരാരൈ പൊട്രു. സുധ കൊംഗാര പ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയുടെയും ഉര്‍വശിയുടെയും അഭിനയമികവിനോടൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ച നടിയാണ് അപര്‍ണ്ണമുരളി.

അപര്‍ണ്ണയുടെ അഭിനയമികവിനെ അഭിനന്ദിച്ച് നടി ഉര്‍വശിയും രംഗത്തെത്തിയിരുന്നു. ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അപര്‍ണ്ണയെപ്പറ്റി ഉര്‍വശി മനസ്സുതുറന്നത്.

‘അപര്‍ണ നന്നായി അഭിനയിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് ആ കുട്ടി ഡയലോഗ് മുഴുവന്‍ പഠിച്ചെടുത്ത് സ്വയം ഡബ് ചെയ്യുകയായിരുന്നു. നമുക്ക് വലിയൊരു അഭിമാനമല്ലേ ഇത്’, എന്നായിരുന്നു ഉര്‍വശി പറഞ്ഞത്.

‘അപര്‍ണയുമായുള്ള എന്റെ ആദ്യത്തെ കോമ്പിനേഷന്‍ സീന്‍ ഒരു പെണ്ണുകാണല്‍ ചടങ്ങായിരുന്നു. അത്രയും സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ എത്ര നിസാരമായാണ് ആ കുട്ടി അഭിനയിച്ചിട്ടുള്ളത്. അതില്‍ തന്നെ ആ കുട്ടിയുടെ അളവ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും’, ഉര്‍വശി പറഞ്ഞു.

നമ്മുടെ കുട്ടികള്‍ ഇവിടെ വന്ന് ചാലഞ്ചിങ് ആയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒത്തിരി സന്തോഷം തോന്നാറുണ്ടെന്നും ഒരുപാട് കാലത്തേ പരിചയം ഉള്ളവരെ പോലെയാണ് തങ്ങള്‍ സംസാരിക്കാറുള്ളതെന്നും ഉര്‍വശി പറഞ്ഞു.

സൂര്യ നായകനായ ‘സൂരാരൈ പൊട്രു’ ആമസോണ്‍ പ്രൈമില്‍ റിലീസായത്. ഇരുതി സുട്രുവിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരാരൈ പൊട്രു’ സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്.

എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്. 2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.

സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Urvashi About Aparana Balamurali’s Acting In Soorare Pottru