മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ എളുപ്പത്തിലായിരുന്നു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയത്.
മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ എളുപ്പത്തിലായിരുന്നു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആകാനും ഉര്‍വശിയ്ക്ക് സാധിച്ചിരുന്നു.
ഇപ്പോള്‍ നടന്‍ നെടുമുടി വേണുവിനെ കുറിച്ച് പറയുകയാണ് അവര്‍. ഡയലോഗില്ലാതെ എക്സ്പ്രഷന്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ മലയാളത്തില്‍ ഒരുപാടുണ്ടെന്നും അതില്‍ ഒരാളാണ് നെടുമുടി വേണുവെന്നും ഉര്‍വശി പറഞ്ഞു.
അതിന് ഉദാഹരണമായി നടി പറയുന്നത് മോഹന്‍ലാല്‍ നായകനായ ചിത്രം എന്ന സിനിമയിലെ സീനിനെ കുറിച്ചാണ്. മോഹന്‍ലാലിന്റെ കൂടെ പെര്‍ഫോമന്‍സില്‍ പിടിച്ചു നില്‍ക്കുകയെന്നത് ഇന്ന് പലര്‍ക്കും വലിയ കാര്യമായിരിക്കാമെന്നും എന്നാല്‍ അന്ന് നെടുമുടി വേണുവൊക്കെ വളരെ എളുപ്പത്തില്‍ അത് ചെയ്തുവെന്നുമാണ് ഉര്‍വശി പറയുന്നത്.
‘ഡയലോഗുകള്‍ ഇല്ലെങ്കില്‍ പോലും എക്സ്പ്രഷന്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ മലയാളത്തില്‍ ഇഷ്ടം പോലെയുണ്ട്. അതില്‍ ഒരാളാണ് നെടുമുടി വേണു ചേട്ടന്‍. ചിത്രം എന്ന സിനിമ വേണു ചേട്ടനില്ലാതെ നമുക്ക് ആലോചിക്കാന്‍ പറ്റുമോ?

അദ്ദേഹം എന്ത് രസമായിട്ടാണ് ആ സിനിമയില്‍ പെര്‍ഫോം ചെയ്ത് വെച്ചിരിക്കുന്നത്. ശരിക്കും പകരക്കാരനില്ലാത്ത നടനാണ് അദ്ദേഹം. ചിത്രം സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ പൈസയുടെ കാര്യം പറയുന്ന ഒരു സീനുണ്ടല്ലോ.
‘അഞ്ഞൂറെങ്കില്‍ അഞ്ഞൂറ്. അതെടുക്ക്’ എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ ‘ഏത് അഞ്ഞൂറ്? എനിക്കറിയില്ല’ എന്ന് വേണു ചേട്ടന്‍ പറയുന്നത് കാണാം. അദ്ദേഹം അത് പറയുന്ന പോര്‍ഷന്‍ എന്ത് രസമായിട്ടാണ് ചെയ്തത്.
അദ്ദേഹത്തിന്റെ ഓരോ ചെറിയ എക്സ്പ്രഷനും അടിപൊളിയാണ്. മോഹന്‍ലാലിന്റെ കൂടെ പെര്‍ഫോമന്‍സില്‍ പിടിച്ചു നില്‍ക്കുക എന്നത് ഇന്ന് പലര്‍ക്കും വലിയ കാര്യമായിരിക്കാം. എന്നാല്‍ അന്ന് വേണു ചേട്ടനൊക്കെ സിംപിളായി അത് ചെയ്തിട്ടുണ്ട്,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi Talks About Nedumudi Venu