ക്ലബു മത്സരങ്ങള്‍ക്കു തല്‍ക്കാലം വിട; ഇനിയാണ് യഥാര്‍ത്ഥ പൂരം, ബ്രസീല്‍ അര്‍ജന്റീന മത്സരം 16 ന്
uefa nations league
ക്ലബു മത്സരങ്ങള്‍ക്കു തല്‍ക്കാലം വിട; ഇനിയാണ് യഥാര്‍ത്ഥ പൂരം, ബ്രസീല്‍ അര്‍ജന്റീന മത്സരം 16 ന്
ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 6:14 pm

നെയോണ്‍:ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ ലോകം വീണ്ടും രാജ്യാന്തര മത്സരങ്ങളുടെ തിരക്കുകളിലേക്ക്. ഇന്ന് 12 മണിയോടെ രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ക്കും യുവേഫ നേഷന്‍സ് ലീഗ് രണ്ടാം റൗണ്ട് മത്സരരങ്ങള്‍ക്കും തുടക്കമാകും.

ഇന്നു നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഇറ്റലി ഉക്രൈയിനെ നേരിടും. രാജ്യാന്തര മത്സരങ്ങളില്‍ സ്ഥിരത കണ്ടെത്താനാവാത്തതാണ് ഇറ്റലിയുടെ പ്രധാന വെല്ലുവിളി. ലോകകപ്പിന് മുമ്പ് സൗദി അറേബ്യയെ സൗഹൃദ മത്സരത്തില്‍ തോല്‍പിച്ച ശേഷം ഇറ്റലിക്ക് ഇതുവരെ ജയിക്കാനായിട്ടില്ല.

ALSO READ:‘ഒന്ന് തൊട്ടു, പിടിച്ചു എന്നൊക്കെ പറഞ്ഞു പണ്ടുനടന്ന കാര്യങ്ങള്‍ വിവാദമാക്കണോ’?; മീടു ക്യാംപെയ്‌നിനെ പരിഹസിച്ച് ഒരു വിഭാഗം മലയാളികള്‍

എന്നാല്‍ അവസാനം കളിച്ച ഏഴു മത്സരങ്ങളിലും ജയിച്ചാണ് ഉക്രൈയിന്റെ വരവ്. വെസ്റ്റ് ഹാമിന്റെ ആന്‍ഡ്രി യര്‍മൊലെങ്കോയുടേയും ഷാല്‍ക്കെയുടെ യുവന്‍ കൊനോപ്ല്യാങ്കയുടേയും ബൂട്ടിലാണ് ഉക്രൈന്‍ പ്രതീക്ഷ

നാളെ നടക്കുന്ന മറ്റൊരു സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ഇറാഖിന നേരിടും. മെസിയെ ഒഴിവാക്കിയിറങ്ങുന്ന അര്‍ജന്റീന യുവരക്തത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.

വെള്ളിയാഴ്ചയാണ് യുവേഫ നേഷന്‍സ് ലീഗ് രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ആദ്യ മത്സരത്തില്‍ പോളണ്ടിന് പോര്‍ച്ചുഗലാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഇറ്റലിയെ തോല്‍പിച്ചെത്തുന്ന പറങ്കികള്‍ ക്രിസ്റ്റ്യാനോ ഇല്ലാതെയാണ് ഇറങ്ങുക. ബയേണ്‍ താരം ലെവന്‍ഡോസ്‌കിയുടെ ബൂട്ടിലാണ് പോളണ്ടിന്റെ പ്രതീക്ഷ.

അന്നു തന്നെ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ സ്‌പെയിനിന് വെയില്‍സാണ് എതിരാളികള്‍. പുതിയ പരിശീലകനായ ലൂയി എന്റിക്വയുടെ കീഴില്‍ ഇംഗ്ലണ്ടിനേയും ക്രൊയേഷ്യയേയും അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്‌പെയിന്‍ ഇറങ്ങുന്നത്.

ഞായറാഴ്ച നടക്കുന്ന യുവേഫ നേഷന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ് ജര്‍മനിയെ നേരിടും. ആദ്യ റൗണ്ടില്‍ ഫ്രാന്‍സിനോട് തോറ്റതിനാല്‍ നെതര്‍ലന്‍ഡിന് ജയം അനിവാര്യമാണ്. അതേസമയം ജര്‍മനി ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് സമനിലയില്‍ കുരുങ്ങിയിരുന്നു.

പരുക്കേറ്റതിനാല്‍ മാര്‍ക്കോ റിയൂസും ഐകര്‍ ഗുണ്ടോഗനും റൂഡിഗറും കെവിന്‍ട്രാപ്പും ഗോരട്‌സ്‌കയും 23അംഗ സാധ്യതാ ടീമില്‍ ഇടം നേടിയില്ല അതേസമയം മധ്യനിരതാരം എംറെ കാന്‍, പ്രതിരോധതാരം ജോനസ് ഹെക്ടര്‍, മുന്നേറ്റതാരം മാര്‍ക് ഉത്, ഗോള്‍കീപ്പര്‍ ബെര്‍ന്‍ഡ് ലിയോ, വിങര്‍ സെര്‍ജ് നാബ്രി എന്നിവര്‍ ടീമിലിടം നേടി.

അതേസമയം ഓറഞ്ച് നിരയില്‍ യുവതാരം ജസ്റ്റിന്‍ ക്ലൂവെര്‍ട്ടിനും ഡേവി പ്രോപ്പറിനും വിശ്രമം അനുവദിച്ചു.

രണ്ടാം റൗണ്ട് പോരാട്ടങ്ങളില്‍ സ്‌പെയിന്‍- ഇംഗ്ലണ്ട് മത്സരവും -ഫ്രാന്‍സ് ജര്‍മനി ബെല്‍ജിയം- നെതര്‍ലന്‍ഡ് മത്സരവും തീ പാറും.മറ്റൊരു സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടും. 16ാം തീയതിയാണ് മത്സരം