'ഒന്ന് തൊട്ടു, പിടിച്ചു എന്നൊക്കെ പറഞ്ഞു പണ്ടുനടന്ന കാര്യങ്ങള്‍ വിവാദമാക്കണോ'?; മീടു ക്യാംപെയ്‌നിനെ പരിഹസിച്ച് ഒരു വിഭാഗം മലയാളികള്‍
Gender Equity
'ഒന്ന് തൊട്ടു, പിടിച്ചു എന്നൊക്കെ പറഞ്ഞു പണ്ടുനടന്ന കാര്യങ്ങള്‍ വിവാദമാക്കണോ'?; മീടു ക്യാംപെയ്‌നിനെ പരിഹസിച്ച് ഒരു വിഭാഗം മലയാളികള്‍
എഡിറ്റര്‍
Wednesday, 10th October 2018, 5:38 pm

ലോകത്താകമാനം കലാരംഗത്തും സാമൂഹിക രംഗത്തും സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരായി നടക്കുന്ന മീടൂ ക്യാംപെയ്‌നിന്റെ മലയാളി പതിപ്പിന് പക്ഷെ പരിഹാസവും താഴ്ത്തികെട്ടലുമാണ് ലഭിക്കുന്നത്. ദിവസം തോറും നിരവധി ലൈംഗികാതിക്രമങ്ങളുടെ കഥകള്‍ പുറത്തു വരുമ്പോഴും നമ്മുടെ മലയാളി ആണ്‍ പൊതുബോധം ഈ ഗൗരവമാര്‍ന്ന ആരോപണങ്ങളെ നിസ്സാരമായി “ചിരിച്ചു തള്ളുകയാണു”.

ഒന്ന് തൊട്ടു, പിടിച്ചു എന്നൊക്കെ പറഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കാര്യങ്ങള്‍ വിളിച്ചുപറഞ്ഞു വിവാദമുണ്ടാക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച് ഇവര്‍ പ്രശ്‌നങ്ങളെ നിസ്സാരവത്ക്കരിക്കുകയാണ്. അതുകൂടാതെ ചിലര്‍ തങ്ങള്‍ ചെറുപ്പത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ചൂഷണം ചെയ്തിട്ടുണ്ട് എന്ന് വീമ്പുപറയുന്ന സ്ഥിതിയും ഉണ്ട്.

ALSO READ: അത് ഹിന്ദുക്കളുടെ സമരമല്ല, സവര്‍ണരുടേത് മാത്രം; ശബരിമല പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് അവര്‍ണ സംഘടനകള്‍

ഇത്തരത്തിലാണ് ഒരാള്‍, താന്‍ ചെറുപ്പത്തില്‍ തന്റെ അമ്മായിയുടെ മകളെ ചൂഷണം ചെയ്തതായി പറഞ്ഞു കൊണ്ട് മീടൂ ക്യാംപെയ്‌നിനെ പരിഹസിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്. “താന്‍ ഇങ്ങനെ ചെയ്തുവന്നു ആരോപിച്ചു ഇനി അവളും മീടൂ എന്ന് പറയുമോ” എന്ന് ഇയ്യാള്‍ തമാശരൂപേണ ചോദിക്കുന്നു. ബാലലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന പ്രവര്‍ത്തിയാണ് ഇയാള്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റിനു താഴെ വന്ന കമന്റുകളും ഇയാള്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയോ “ഇതൊന്നും വലിയ കാര്യമല്ല” എന്ന മട്ടില്‍ കാണുന്നതോ ആണ്. ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ പിന്നെയും അപമാനിക്കുന്ന തരത്തിലാണ് കമന്റുകള്‍ വന്നിരിക്കുന്നത്. കമന്റിനു റിപ്ലൈ നല്‍കുന്ന ഇയാളാകാട്ടെ തനിക്ക് ഇതൊക്കെ നിസ്സാര പ്രവര്‍ത്തികളാണ് എന്ന മനോഭാവത്തിലാണ് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം അപകടകരമായ ചിന്തകള്‍ പുലര്‍ത്തുന്നവര്‍ ഒരാളില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് മീടൂ സമരത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ പരിശോധിച്ചാല്‍ മനസിലാവും. മാന്യമായതെന്നു വിളിക്കാവുന്നത് മുതല്‍ തെറിയഭിഷേകം ചെയ്യുന്ന കമന്റുകള്‍ വരെ ഈ പോസ്റ്റുകള്‍ക്ക് കീഴിലുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും ഇതേ മനസ്ഥിതി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തന്റേതായ ആണിടങ്ങള്‍ സ്ത്രീകള്‍ കയ്യേറുകയാണ് എന്ന ഭീതി.

ALSO READ: കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നു; പ്രതീക്ഷയോടെ മലയാളികള്‍

“സ്ത്രീകള്‍ സ്വയം ശക്തരാവുകയാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ. അത്തരത്തില്‍ നോക്കുമ്പോള്‍ മീടൂ സമരം ഒരു വലിയ വിപ്ലവം തന്നെയാണ്. വിക്ടിം എന്ന നിലയില്‍ നിന്നും സ്ത്രീകള്‍ സര്‍വൈവര്‍ എന്ന നിലയിലേക്ക് മാറുകയാണ് സ്ത്രീകള്‍ ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നത്. താങ്കളുടെ ആത്മാഭിമാനം തിരികെ പിടിക്കുകയാണവര്‍. എന്നാല്‍ ചില പുരുഷന്‍മാരും ചുരുക്കം ചില സ്ത്രീകളും അവരെ ചൂഷിതര്‍ എന്ന ലേബലില്‍ തന്നെ ഒതുക്കാനാണ് ശ്രമിക്കുന്നത്.”- മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന ഡൂള്‍ന്യൂസിനേട് പറഞ്ഞു.

ചൂഷണങ്ങളെ അതിജീവിക്കുന്ന സ്ത്രീകളെ ഇത്തരത്തില്‍ ഇകഴ്ത്താന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍ മുന്‍പ് ഇത്തരത്തില്‍ സ്ത്രീകളോട് പെരുമാറിയിട്ടുള്ളവരോ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളോ ആണ്. സ്ത്രീകള്‍ക്ക് പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള പുതിയൊരു ഭാഷയാണ് മീടൂ സമരത്തിലൂടെ രൂപപ്പെട്ടു വരുന്നത്. എത്ര നിസ്സാരവത്കരിക്കാനും നിഷേധിക്കാനും ശ്രമിച്ചാലും അതാണ് സത്യം- ഷാഹിന കൂട്ടിച്ചേര്‍ത്തു.

ALSO READ: അനധികൃതമായി നിര്‍മ്മിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയ റിസോര്‍ട്ട് കണ്‍സെപ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കടകംപള്ളി

തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെ ഭീഷണികള്‍ കാരണവും അപമാനം ഭയന്നും ഉള്ളിലൊതുക്കിയ സ്ത്രീകള്‍ ഒടുവിലത് തുറന്നു പറയുമ്പോള്‍ “എന്തിനിത് ഇത്രയും കാലം മറച്ചുവെച്ചുവെന്ന” ഒറ്റ ചോദ്യം കൊണ്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തി അവള്‍ മിണ്ടാതിരിക്കേണ്ടവളാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ശരാശരി മലയാളി പുരുഷന്‍. ആ മനോഭാവത്തിന്റെ പ്രതിഫലങ്ങളാണ് ഇത്തരം കമന്റുകളും പോസ്റ്റുകളും-ഷാഹിന അഭിപ്രായപ്പെടുന്നു.

ചൂഷണം ചെയ്യപ്പെട്ട സ്ത്രീയാണ് കുറ്റവാളി എന്നുള്ള പൊതുചിന്തയെ പൊളിച്ചെഴുതുകയാണ് മീടൂ ക്യാംപെയ്ന്‍. ഇത്തരത്തില്‍ ശക്തരായ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുമ്പോള്‍ അരക്ഷിതനാവുകയാണ് മലയാളി.

ALSO READ: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

“ആണഹന്ത പബ്ലിക്കായി പുറത്തു ചാടാതെ നോക്കാന്‍ കഴിവുള്ള, സുരക്ഷിതമായ കൂട്ടുകളിലോ തങ്ങള്‍ക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന വ്യക്തികളോടൊ മാത്രം പ്രയോഗിക്കുന്ന മറ്റു ചിലരുണ്ട്. മാണീ സാരംഗ് വെളിപ്പെടുത്തിയ “ആണഹന്ത” സ്വകാര്യമായി കൊണ്ട് നടക്കുന്ന പകല്‍ മാന്യന്മാരുണ്ടെന്നു തന്നെയാണ് ഞാന്‍ പറയുന്നത്.  പേടിക്കേണ്ടത് അവരെയാണ്. അത്തരക്കാര്‍ അധികാരം ഉപയോഗിച്ച് അധികാരമില്ലാത്തവരെ, ആശ്രിതരെ ഒക്കെ കീഴ്‌പ്പെടുത്തും. എന്നിട്ടു നിഷ്‌കളങ്കന്മാരായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടും” മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്രയും നാലും ഒരു കോട്ടവും തട്ടാതെ സംരക്ഷിച്ച പോന്ന തന്റെ ആണഹങ്കാരം വെല്ലുവിളി നേരിടുമ്പോള്‍ തനിക്കാവുന്ന രീതിയില്‍ വികൃതമായി പ്രതികരിക്കുകയാണിവര്‍- ജിഷ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് ചുവടെ:

“എട്ടാം ക്ലാസ് വെക്കേഷനില്‍ എന്റെ വീട്ടില്‍ വന്ന അമ്മായീടെ മോള്‍ വനജയെ ഞാന്‍ രണ്ട് പ്രാവശ്യം അല്ല മൂന്നു പ്രാവശ്യം മൊലക്ക് പിടിച്ചിട്ടുണ്ട്. ഇനി അവള്‍ എങ്ങാനും മീ ടൂ ക്യാമ്പയിന്‍ നടത്തുമോ ആവോ”.

WATCH THIS VIDEO: