പൊലീസ് പീഡനത്തെ തുടര്‍ന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; ചങ്ങനാശ്ശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
Kerala
പൊലീസ് പീഡനത്തെ തുടര്‍ന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; ചങ്ങനാശ്ശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 7:47 pm

കോട്ടയം: ചങ്ങനാശ്ശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.


ALSO READ: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു


ഇരുവരെയും മോഷണക്കുറ്റമാരോപിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. സുനില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയിരുന്നു.

ചങ്ങനാശ്ശേരി നഗരസഭാംഗം സജികുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ദമ്പതികളെ ചോദ്യം ചെയ്തത്.വാകത്താനത്ത് സുനിലും ഭാര്യയും വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്.


ALSO READ: ഹാദിയ വിഷയത്തില്‍ മാര്‍ച്ച് നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അഭിമന്യു കേസില്‍ അറസ്റ്റില്‍


ഇരുവരേയും പൊലീസ് മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്ന് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.


ALSO READ: മോദിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; ചെങ്ങന്നൂരിലെ വിജയം ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തത്


സ്വര്‍ണ്ണം വാങ്ങി നല്‍ കേണ്ട ഇടനിലക്കാരായല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും,എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.