കമലയെ മിസ് ചെയ്യുമെന്ന് ട്രംപിന്റെ പോസ്റ്റ്; കണ്ണ് തള്ളി അജുവര്‍ഗീസും രഞ്ജിത് ശങ്കറും; സോഷ്യല്‍ മീഡിയിയില്‍ ഹിറ്റായി ട്രോളുകള്‍
Malayalam Cinema
കമലയെ മിസ് ചെയ്യുമെന്ന് ട്രംപിന്റെ പോസ്റ്റ്; കണ്ണ് തള്ളി അജുവര്‍ഗീസും രഞ്ജിത് ശങ്കറും; സോഷ്യല്‍ മീഡിയിയില്‍ ഹിറ്റായി ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th December 2019, 1:31 pm

കൊച്ചി: അജു വര്‍ഗീസും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ എന്താണ് ബന്ധം. സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ ചോദ്യമാണിത്. കാരണം വേറെയൊന്നുമല്ല കമലയെ മിസ് ചെയ്യുമെന്ന ട്രംപിന്റെ ഒരു പോസ്റ്റാണ്.

ഇതോടെ അജു വര്‍ഗീസ് നായകനായ കമല സിനിമയെ കുറിച്ചാണിതെന്ന് പറഞ്ഞുകൊണ്ട് ട്രോളന്മാര്‍ രംഗത്ത് എത്തുകയായിരുന്നു. ഇത് എന്തിനെന്ന് കണ്ണ് തള്ളുന്ന അജുവിനെയും സംവിധായകന്‍ രഞ്ജിത് ശങ്കറിനെയും ട്രോളന്മാര്‍ അവതരിപ്പിക്കുന്നുണ്ട്.

സിനിമയെ ഡിഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്ന ട്രംപിനെ അജു ഓടിച്ചിട്ട് അടിക്കുന്ന ട്രോളും ഇറങ്ങിയിട്ടുണ്ട്. ശരിക്കും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്മാറിയ ഇന്ത്യന്‍ വംശജ കമലയെ പരിഹസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘വളരെ മോശം, കമല നിങ്ങളെ ഞാന്‍ മിസ് ചെയ്യും’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. എന്നാല്‍ ഇതിനു പിന്നാലെ മറുപടിയുമായി കമല രംഗത്തെത്തി. ‘വിഷമിക്കേണ്ട വിചാരണ സമയത്ത് കണ്ടോളാം’ എന്നാണ് ഇംപീച്ചമെന്റ് നടപടികളെ സൂചിപ്പിച്ചു കൊണ്ട് ഇവര്‍ തിരിച്ചു ട്വീറ്റ് ചെയ്തത്.

2020 നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോടിപതി മൈക്കല്‍ ബ്ലൂംബെര്‍ഗ് ഉള്‍പ്പെടെയുള്ളവരോട് കിടപിടിക്കാനാവാതെയാണ് കമലഹാരിസിന്റെ മടക്കം.

നിലവിലെ സെനറ്ററും മുന്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലുമായ കമല ഹാരിസിന്റെ പിന്‍മാറ്റം അമേരിക്കന്‍ കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി വരുന്ന ജോ ബൈഡനില്‍ വലിയ പ്രതീക്ഷയാണ് ഇവര്‍ വെക്കുന്നത്. ബരാക്ക് ഒബാമയുടെ ഭരണകാലത്ത് വൈസ്പ്രസിഡന്റായിരുന്ന ജോ ബൈഡനാണ് ഡെമോക്രാറ്റ് പാര്‍ട്ടിയിലെ നിലവിലെ ശക്തനായ സ്ഥാനാര്‍ത്ഥി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അജുവര്‍ഗീസിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത കമല കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററില്‍ എത്തിയത്. രഞ്ജിത് ശങ്കറിന്റെ പത്തമാത്തെ സിനിമയാണ് കമല.

DoolNews Video