'തമ്മില്‍ അടിച്ചു പിരിഞ്ഞിട്ടൊന്നുമില്ല' ; വിനീതിന്റെ പുതിയ ചിത്രത്തില്‍ സംഗീതം ചെയ്യാത്തതിനെ കുറിച്ച് വിശദീകരണവുമായി ഷാന്‍ റഹ്മാന്‍
Malayalam Cinema
'തമ്മില്‍ അടിച്ചു പിരിഞ്ഞിട്ടൊന്നുമില്ല' ; വിനീതിന്റെ പുതിയ ചിത്രത്തില്‍ സംഗീതം ചെയ്യാത്തതിനെ കുറിച്ച് വിശദീകരണവുമായി ഷാന്‍ റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd December 2019, 3:57 pm

കൊച്ചി: ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും, സംഗീത രംഗത്തെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണിത്. നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇവര്‍ തമ്മില്‍ പിരിഞ്ഞോ എന്നാണ് ചിലരുടെ സംശയം.

ഇങ്ങനെ സംശയിക്കാന്‍ ഒരു കാരണവുമുണ്ട്. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹൃദയ’ത്തില്‍ സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാനല്ല ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഹിഷാം ആണ്.

ഇപ്പോഴിതാ ഞങ്ങള്‍ അടിച്ചു പിരിഞ്ഞിട്ടില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി ഷാന്‍ റഹ്മാന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിനീതിനും എനിക്കുമിടയില്‍ ഒരു പ്രശ്‌നവുമില്ല. ‘അവര്‍ തമ്മില്‍ അടിച്ചു പിരിഞ്ഞു’വെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം കുഞ്ഞെല്‍ദോയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനിടയിലും ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഹിഷാമിന് അര്‍ഹിച്ചിരുന്ന ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടില്ലെന്ന് തനിക്കും വിനീതിനും എപ്പോഴും തോന്നിയിട്ടുണ്ട. സിനിമയ്ക്ക് വേണ്ട സംഗീതം അവന്റെ കയ്യില്‍ ഉണ്ട്, അതുകൊണ്ട് അവന് ഒരവസരം നല്‍കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഹൃദയം, ലവ് ആക്ഷന്‍ ഡ്രാമ, ഹെലന്‍ എന്നിവ ഒരേ സമയത്താണ് കംപോസിഷന്‍ തുടങ്ങിയതെന്നും ഷാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ ഒരു കുടുംബമായാണ് കഴിയുന്നത്. അത് തുടര്‍ന്നും അങ്ങനെയായിരിക്കും. വിനീത് തന്നെ ഒരിക്കല്‍ പറഞ്ഞത് പോലെ ‘ നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും’ എന്നും ഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


DoolNews Video