മണവാളന്‍ വസീമിനും പിള്ളേർക്കുമൊപ്പം മുട്ടാന്‍ ആരുണ്ട്; കമന്റില്‍ നിറഞ്ഞ് കൗരവര്‍ മുതല്‍ ബിലാല്‍ വരെയുള്ള മലയാള സിനിമയിലെ ഗ്യാങ്ങുകള്‍
Entertainment news
മണവാളന്‍ വസീമിനും പിള്ളേർക്കുമൊപ്പം മുട്ടാന്‍ ആരുണ്ട്; കമന്റില്‍ നിറഞ്ഞ് കൗരവര്‍ മുതല്‍ ബിലാല്‍ വരെയുള്ള മലയാള സിനിമയിലെ ഗ്യാങ്ങുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 6:47 pm

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മണവാളന്‍ വസീം എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്.

വസീമിനേയും വസീമിന്റെ ഗ്യാങിനെയും ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഗ്യാങ്ങുമായി അങ്കമാലി ഡയറിസിലെ പള്ളിയങ്ങാടി ഗ്യാങ് കൊമ്പ് കോര്‍ക്കുന്ന സാങ്കല്‍പിക ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ട്രോള്‍ മോളിവുഡ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഗോകുല്‍.ജി.ദാസ് എന്ന പ്രൊഫൈലില്‍ നിന്നാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരു ഗ്യാങ്ങുകളും ഒന്നിക്കുന്ന ട്രോള്‍ പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് മലയാള സിനിമ ഗ്യാങ്ങുകള്‍ എല്ലാം ഒരുമിക്കുന്നത്. കൗരവവറിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഗാങും, തെങ്കാശി പട്ടണത്തിലെ സുരേഷ് ഗോപിയുടെയും, ലാലിന്റെയും കെ.ഡി & കോ ഗാങും തുടങ്ങി ദുല്‍ഖര്‍ ചിത്രം കമ്മട്ടിപാടത്തിലെ ഗ്യാങ്ങുകള്‍ വരെ കമന്റ് ബോക്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

 

 

ബിഗ് ബിയിലെ ഗ്യാങ്, മംഗലശ്ശേരി നീലകണ്ഠന്റെ ഗ്യാങ്, ഫോര്‍ ദി പീപ്പിള്‍ ഗ്യാങ്, ഛോട്ടാ മുംബൈ ഗ്യാങ് അങ്ങനെ നീളുന്നു വസീമിന്റെ ഗ്യാങിനോട് മുട്ടാന്‍ നില്‍ക്കുന്ന മലയാള സിനിമയിലെ ഗ്യാങ്ങുകളുടെ നിര.

പോസ്റ്റ് എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം മുഹ്സിന്‍ പരാരിയാണ് തല്ലുമാലക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായികയായി അഭിനയിച്ചിരുന്നത്. ചിത്രം ഇതിനോടകം തന്നെ റെക്കോഡ് കളക്ഷന്‍ നേടിയാണ് പ്രദര്‍ശനം തുടരുന്നത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിചിരിക്കുന്നത്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, അദ്രി ജോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Troll about Malayalam Movie Gangs are viral on Social Media