ബി.ജെ.പിക്കെതിരെ സി.പി.ഐ.എം സുപ്രീംകോടതിയില്‍, വോട്ടിംഗ് ബൂത്തില്‍ കയറാന്‍ വിടുന്നില്ലെന്ന് തൃണമൂല്‍; ത്രിപുരയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
national news
ബി.ജെ.പിക്കെതിരെ സി.പി.ഐ.എം സുപ്രീംകോടതിയില്‍, വോട്ടിംഗ് ബൂത്തില്‍ കയറാന്‍ വിടുന്നില്ലെന്ന് തൃണമൂല്‍; ത്രിപുരയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 10:34 am

അഗര്‍ത്തല: ബി.ജെ.പിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ത്രിപുര സി.പി.ഐ.എം. തങ്ങളുടെ പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി സി.പി.ഐ.എം ഹരജിയില്‍ പറയുന്നു.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളിയാണ് സി.പി.ഐ.എം.

ബി.ജെ.പിയുടെ ഭീഷണി കാരണം സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാകില്ലെന്നും സി.പി.ഐ.എം ഹരജിയില്‍ പറയുന്നുണ്ട്.

അതേസമയം, ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബി.ജെ.പിക്കെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയുടെ ഗുണ്ടകള്‍ ബൂത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Tripura Municipal polls: CPI(M) moves Supreme Court alleging BJP terrorizing opposition