'എന്തൊരു എപ്പിക്ക് ടീസറാണിത്'; മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത മരക്കാര്‍ ടീസറിന് താഴെ ഫേസ്ബുക്കിന്റെ കമന്റ്
Movie Day
'എന്തൊരു എപ്പിക്ക് ടീസറാണിത്'; മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത മരക്കാര്‍ ടീസറിന് താഴെ ഫേസ്ബുക്കിന്റെ കമന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th November 2021, 10:15 pm

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ആദ്യ ടീസര്‍ മോഹന്‍ലാല്‍ ഇന്ന് പുറത്തുവിട്ടിരുന്നു.

മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ടീസറിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ഓഫീഷ്യല്‍ പേജില്‍ നിന്നാണ് കമന്റ് വന്നിരിക്കുന്നത്.

ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എന്തൊരു എപ്പിക്ക്  ടീസറാണിതെന്നാണ് ഫേസ്ബുക്ക് കമന്റിലൂടെ പറയുന്നത്. ഫേസ്ബുക്ക് തന്നെ ടീസറിനെ പുകഴ്ത്തി രംഗത്തെത്തിയത് ആഘോഷിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സും.

സൈന മൂവീസിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ആരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുദ്ധരംഗങ്ങളും സംഘട്ടനങ്ങളുമാണ് ടീസറില്‍ ഉള്ളത്.

ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ എത്തുന്നത്. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ട.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Facebook official comment below the Marakkar teaser shared by Mohanlal