കൊച്ചി: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും ഇടതുപക്ഷ സൈദ്ധാന്തികനുമായ വി ബി ചെറിയാന്‍(68) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായ ചെറിയാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് 5.20ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സി.പി.ഐ.എമ്മിന്റെ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന ചെറിയാന്‍ സി.ഐ.ടി.യു ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1972 മുതല്‍ 77വരെ കെ.എസ്.വൈ.എഫിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.[]
ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഫാക്ടിലെ ജോലിയുപേക്ഷിച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകനായി സംഘടനാപ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു. തുടര്‍ന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ചെറിയാന് വൈദ്യുത ബോര്‍ഡില്‍ ജോലി ലഭിച്ചു. 1978 ല്‍ വൈദ്യുതി ബോര്‍ഡില്‍ നടന്ന ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കി.
സി.പി.ഐ.എം ഔദ്യോഗിക പക്ഷവും സി.ഐ.ടി.യു പക്ഷവും തമ്മിലുള്ള വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തികളിലൊരാളായിരുന്നു ചെറിയാന്‍. 1998 ലെ പാലക്കാട് സമ്മേളനത്തോടെയാണ് ചെറിയാനടക്കമുള്ള പ്രമുഖ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. സെയവ് സി.പി.ഐ.എം ഫോറം എന്ന പേരില്‍ സംഘടനയുണ്ടാക്കി പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് അദ്ദേഹമടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായത്.
സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന് പരാതി കൊടുത്തെങ്കിലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തില്ല. തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ -യുണൈറ്റഡ് (എം.സി.പി.ഐ.യു) എന്ന പാര്‍ട്ടി രൂപീകരിച്ച് അഖിലേന്ത്യാടിസ്ഥാനത്തില്‍ മുഖ്യധാര ഇടതുപക്ഷ സംഘടനകളല്ലാത്ത ഇടതുപാര്‍ട്ടികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
സമീപ കാലത്ത് സി.പി.ഐ.എം നിലപാടിനെ അനുകൂലിച്ച് കൂടംകുളം ആണവനിലയത്തിനനുകൂലമായി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന ലേഖനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ക്ലാസിക്കല്‍ മാര്‍ക്‌സിസത്തെ അടിസ്ഥാനമാക്കി എഴുതിയ ലേഖനത്തില്‍ വി.എസ് അച്യുതാനന്ദന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ചെറിയാന്‍ വീണ്ടും സി.പി.ഐ.എമ്മിനോടടുക്കുന്നു എന്ന ചര്‍ച്ചക്കും തുടക്കമിട്ടിരുന്നു.
വി.ബി. ചെറിയാന്റെ ലേഖനം ദേശാഭിമാനിയില്‍
തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാല്‍ സി.പി.ഐ.എമ്മുമായി സഹകരിക്കാം: വി.ബി ചെറിയാന്‍
ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വി.ബി ചെറിയാന്റെ ലേഖനം വായിക്കാം
