മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് ടൊവിനോ തോമസ്. 2012 ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെയും സഹതാരമായും സിനിമയില്‍ സജീവമാകുകയും ചെയ്ത താരം ഇന്ന് മലയാളത്തിലെ മാര്‍ക്കറ്റ് വാല്യൂവുള്ള നായകനടന്മാരിലൊരാളാണ്.

ടൊവിനോയും സഹോദരനും. Photo: Mathrubhumi

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം, എമ്പുരാന്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി. പൃഥ്വിരാജിന്റെ കാമിയോ റോളോടെ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനായി സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ക്ലാസിലാരുടെയെങ്കിലും ബര്‍ത്ത് ഡേ ഉണ്ടെങ്കില്‍ എല്ലാവരെയും പോലെ എനിക്കും ഒരു ചോക്ലേറ്റ് കിട്ടും. ക്ലാസിലുള്ള മറ്റ് കുട്ടികളെല്ലാം അത് ഉടനെ പൊളിച്ച് വായില്‍ ഇടും. പക്ഷേ ഞാന്‍ മാത്രം അത് ചെയ്യില്ല. കാരണം എന്റെ വീട്ടില്‍ ഒരു നിയമമുണ്ട് അതങ്ങനെ കഴിക്കാന്‍ പാടില്ലെന്ന്. വീട്ടില്‍ കൊണ്ടു ചെന്ന് അത് മൂന്നായി ഭാഗിച്ച് ഒരെണ്ണം ചേച്ചിക്ക് ഒരെണ്ണം ചേട്ടന് ഒരെണ്ണം എനിക്ക്, ഇങ്ങനെ വേണം കഴിക്കാന്‍.

ആദ്യമൊക്കെ എനിക്കത് വളരെ അണ്‍ഫെയറായിട്ടാണ് തോന്നിയത്. കാരണം എനിക്ക് കിട്ടിയ ചോക്ലേറ്റല്ലേ. എന്തിനാണ് അവര്‍ക്ക് കൊടുക്കുന്നത് എന്നാണ് ആലോചിച്ചിരുന്നത്. പിന്നീട് വളര്‍ന്നു വരുമ്പോളാണ് മനസിലായത് ആ ചോക്ലേറ്റിന്റെ രുചി എനിക്കും ചേച്ചിക്കും ചേട്ടനും ഒരേ പോലെ തിരിച്ചറിയാനുള്ള ഒരു അവസരം ആ ശീലത്തിലൂടെ ഉണ്ടായിട്ടുണ്ട്.

പള്ളിച്ചട്ടമ്പി. Photo: Book My Show

ആ ശീലം ഞങ്ങളെ തമ്മില്‍ വല്ലാതെ അടുപ്പിച്ചിട്ടും ഉണ്ടാകും. പറയുമ്പോള്‍ ഒരു കുഞ്ഞു ശീലമായിരിക്കാം പക്ഷേ അത് ഞങ്ങളിലുണ്ടാക്കിയ ഷെയറിങ് മനോഭാവം ഭയങ്കര അടിപൊളിയാണ്. തുടര്‍ന്നും അങ്ങനെ ഹാപ്പിയായി നില്‍ക്കാന്‍ കഴിയുന്നതിന്റെ ഒരു കാരണം രക്ഷിതാക്കളന്ന് നടപ്പിലാക്കിയ ഈ ശീലമാണ്,’ടൊവിനോ പറഞ്ഞു.

 

കേരള ചരിത്രത്തിലെ സുപ്രധാന സംഭവമായ വിമോചന സമരത്തെ പശ്ചാത്തലമാക്കി ഒരുക്കിയ പള്ളിച്ചട്ടമ്പിയില്‍ കയാദു ലോഹാര്‍, വിജയരാഘവന്‍, ബാബുരാജ്, സുധീര്‍ കരമന, ജോണി ആന്‍ണി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Tovino Thomas talks about parenting he got