മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. നിരവധി മികച്ച സിനിമകളിലൂടെ തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ചെറിയ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. നിരവധി മികച്ച സിനിമകളിലൂടെ തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ചെറിയ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്.
ഗപ്പിയെന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവന്നു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എ.ആര്‍.എമ്മിലൂടെ 100 കോടി ക്ലബ്ബിലും ടൊവിനോ ഇടംപിടിച്ചു.
ഇപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും സംവിധായകര്‍ക്ക് മുന്നില്‍ സ്വയം കീഴടങ്ങി അഭിനയിക്കുന്നതിനെ കുറിച്ച് പറയുകയാണ് ടൊവിനോ തോമസ്. പ്രായം കൊണ്ടോ അനുഭവം കൊണ്ടോവാകാം മോഹന്‍ലാല്‍ അതിന് തയ്യാറാകുന്നതെന്നും നടന്‍ പറയുന്നു.
പലപ്പോഴും മോഹന്‍ലാലിന്റെ സിനിമകളിലെ സംവിധായകര്‍ അദ്ദേഹത്തേക്കാള്‍ എത്രയോ ജൂനിയറായ ആളാകുമെന്ന് പറയുന്ന ടൊവിനോ മമ്മൂട്ടിയും അതുപോലെ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം താന്‍ അത് അവരില്‍ നിന്ന് ഇതിനകം തന്നെ പഠിച്ച കാര്യമാണെന്നും നടന്‍ പറഞ്ഞു.
‘സംവിധായകന് എന്താണോ ആവശ്യം അതാണ് അഭിനേതാക്കള്‍ ചെയ്യേണ്ടത്. അവര്‍ ആവശ്യപ്പെടുന്നത് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. വളരെ സീനിയറായ പലരും അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ലാലേട്ടനൊക്കെ അങ്ങനെ ചെയ്യുന്ന ആളാണ്.
അദ്ദേഹം സംവിധായകന് മുന്നില്‍ സ്വയം കീഴടങ്ങുന്ന ആളാണ്. പ്രായം കൊണ്ടോ അനുഭവം കൊണ്ടോവാകാം ലാലേട്ടന്‍ അതിന് തയ്യാറാകുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളിലെ സംവിധായകര്‍ അദ്ദേഹത്തേക്കാള്‍ എത്രയോ ജൂനിയറായ ആളാകും.
മമ്മൂക്കയും അതുപോലെ തന്നെയാണ്. അവര്‍ രണ്ടുപേരും സ്വയം സംവിധായകന് മുന്നില്‍ കീഴടങ്ങുന്ന ആളുകളാണ്. അതാണ് ഞാന്‍ സിനിമയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം. ഞാന്‍ അത് അവരില്‍ നിന്ന് ഇതിനകം തന്നെ പഠിച്ച കാര്യവുമാണ്.

ഞാനും അതുപോലെ തന്നെ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ പല സംവിധായകരോടും ആ കാര്യം പറയാറുമുണ്ട്. ‘ഞാന്‍ പൂര്‍ണമായും നിങ്ങള്‍ക്ക് മുന്നില്‍ സറണ്ടറായി നില്‍ക്കുകയാണ്. നിങ്ങള്‍ക്ക് എന്നെ സിനിമക്കായി പൂര്‍ണമായും ഉപയോഗിക്കാം’ എന്നാണ് പറയാറുള്ളത്,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Mammootty And Mohanlal