തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ടോവിനോ
Entertainment
തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ടോവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st March 2021, 12:56 pm

കള സിനിമയുടെ പ്രൊമോഷനെത്തിയ നടന്‍ ടോവിനോ തോമസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടികളാണ് സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ആഭിമുഖ്യമുണ്ടോ എന്ന ചോദ്യത്തിന് പാര്‍ട്ടികളെ നോക്കിയല്ല വ്യക്തികള്‍ക്ക് അധിഷ്ഠിതമായാണ് തന്റെ രാഷ്ട്രീയമെന്നാണ് ടോവിനോ മറുപടി പറയുന്നത്.

ഒരു പാര്‍ട്ടിയോടും പ്രത്യേകമായ കൂറോ ഒരു പാര്‍ട്ടിയോടും വെറുപ്പോ തനിക്കില്ലെന്നും ടോവിനോ പറഞ്ഞു. എപ്പോഴും വോട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും അത് തന്റെ കടമയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തുടര്‍ഭരണം ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ടോവിനോ പറഞ്ഞത് തുടര്‍ഭരണം ഉണ്ടാവാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട് എന്നായിരുന്നു. കൂടാതെ ഇതിനെക്കുറിച്ചെല്ലാം പറയാന്‍ ഇവിടെ നിരീക്ഷകരും സര്‍വേകളും
ഒക്കെ ഉണ്ടല്ലോ എന്നും താന്‍ ഇക്കാര്യത്തില്‍ നിരീക്ഷണവും സര്‍വ്വേയും ഒന്നും നടത്തിയിട്ടില്ലെന്നും ടോവിനോ പറഞ്ഞു.

കള സിനിമയുടെ പ്രൊമോഷനാണ് താന്‍ വന്നതെന്നും അല്ലാതെ ഏതെങ്കിലും പാര്‍ട്ടികളുടെ പ്രചാരണത്തിന് വന്നതല്ലെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tovino Thomas says about election