'സുഹറ മമ്പാട്, അഡ്വ. കുല്‍സു, അഡ്വ. നൂര്‍ബീന റഷീദ്'; ഇവര്‍ സംസ്ഥാന ലീഗ് കമ്മിറ്റിയിലെ വനിതാ സാന്നിധ്യം
Kerala News
'സുഹറ മമ്പാട്, അഡ്വ. കുല്‍സു, അഡ്വ. നൂര്‍ബീന റഷീദ്'; ഇവര്‍ സംസ്ഥാന ലീഗ് കമ്മിറ്റിയിലെ വനിതാ സാന്നിധ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th March 2023, 7:55 pm

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്കുള്ള സ്ഥിരം ക്ഷണിതാക്കളായി മൂന്ന് വനിതകള്‍. സുഹറ മമ്പാട്, അഡ്വ. കുല്‍സു, അഡ്വ. നൂര്‍ബീന റഷീദ് എന്നിവരാണ് സെക്രട്ടേറിയേറ്റ് അംഗങ്ങളെ കൂടാതെയുള്ള ഏഴ് സ്ഥിരം ക്ഷണിതാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ 31 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരു വനിതപോലുമില്ല.

സുഹ്‌റ മമ്പാട് നലവില്‍ വനിതാ ലീഗ് ദേശീയ പ്രിസിഡന്റും അഡ്വ.പി.കെ. നൂര്‍ബീന റഷീദ്
ദേശീയ ജനറല്‍ സെക്രട്ടറുമാണ്. വനിതാ ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വ. പി കുല്‍സു. ഏഴ് സ്ഥിരം ക്ഷണിതാക്കളാണ് പുതിയ കമ്മിറ്റിക്കുള്ളത്. അഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ. റഹ്‌മത്തുല്ല, പി.കെ. ഫിറോസ്, പി.കെ, നവാസ് എന്നിവരാണ് മറ്റുള്ള സ്ഥിരം ക്ഷണിതാക്കള്‍.

അതേസമയം, നേരത്തെ ഉന്നതാധികാരി സമിതി ആയിരുന്നു ലീഗിന്റെ സംസ്ഥാനത്തെ ഉന്നത ബോഡി. പാര്‍ട്ടി ഭരണഘടനാ പ്രകാരമാണ് ഇത്തവണ സെക്രട്ടേറിയറ്റ് രൂപീകരിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

31 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ്, എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, സി. ശ്യാംസുന്ദര്‍, പി.കെ അബ്ദുറബ്ബ്, ടി എ അഹമ്മദ് കബീര്‍ തുടങ്ങിയവരും സെക്രട്ടറിയറ്റ് അംഗങ്ങളാണ്.

ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍

ജനറല്‍ സെക്രട്ടറി: പി.എം.എ. സലാം. പ്രസിഡന്റ്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വൈസ് പ്രസിഡന്റുമാര്‍: വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന്‍ കല്ലായി, സി.എ.എം.എ കരീ, സി.എച്ച്. റഷീദ്, ടി.എം. സലീം, സി.പി. ബാവഹാജി, ഉമ്മര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുള്ള, സി.പി. സൈതലവി

സെക്രട്ടറിമാര്‍: പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ.എന്‍ ഷംസുദ്ധീന്‍, കെ.എം. ഷാജി, സി.പി. ചെറിയ മുഹമ്മദ്, സി. മമ്മുട്ടി, പി.എം. സാദിഖലി, പാറക്കല്‍ അബ്ദുള്ള, യു.സി. രാമന്‍, അഡ്വ.മുഹമ്മദ് ഷാ, ഷാഫി ചാലിയം

ട്രഷറര്‍: സി.ടി. അഹമ്മദലി

സെക്രട്ടറിയേറ്റ്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ്, അബ്ദുസമദ് സമദാനി, കെ.പി.എ. മജീദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.കെ മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവകുട്ടി, അഹമ്മദ്കുട്ടി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീര്‍, കെ.ഇ. അബ്ദുറഹിമാന്‍, എന്‍.എ. നെല്ലിക്കുന്ന്, പി.കെ. ബഷീര്‍, മഞ്ഞലാംകുഴി അലി, പി. ഉബൈദുള്ള, അഡ്വ.എം. ഉമ്മര്‍, സി. ശ്യാംസുന്ദര്‍, പി.എം.എ. സലാം, ആബിദ് ഹുസൈന്‍ തങ്ങള്‍, എം.സി മായിന്‍ ഹാജി , അബ്ദുറഹിമാന്‍ കല്ലായി, അബ്ദുറഹിമാന്‍ രണ്ടത്താണി, എന്‍. ഷംസുദ്ധീന്‍, കെ.എം. ഷാജി, സി.എച്ച്. റഷീദ്, ടി.എം. സലീം, സി.പി. ചെറിയ മുഹമ്മദ്, എം.സി. വടകര

സ്ഥിരം ക്ഷണിതാക്കള്‍: അഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്‌മത്തുളള, സുഹറ മമ്പാട്, അഡ്വ. കുല്‍സു, അഡ്വ നൂര്‍ബീന റഷീദ്, പികെ. ഫിറോസ്, പി.കെ. നവാസ്.

 


Content Highlight: Three women as permanent invitees to Indian Union Muslim League State Committee Secretariat