ശരിക്കും ഞാനൊരു മൂരാച്ചിയായിരുന്നു; വീട്ടില്‍ നിന്നും വെറുതെ തല്ലുകൊള്ളെണ്ടാ എന്ന് കരുതിയാണത്: നിമ്മി
Entertainment news
ശരിക്കും ഞാനൊരു മൂരാച്ചിയായിരുന്നു; വീട്ടില്‍ നിന്നും വെറുതെ തല്ലുകൊള്ളെണ്ടാ എന്ന് കരുതിയാണത്: നിമ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th March 2023, 5:32 pm

റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് അരുണ്‍ ഗോപന്‍. ടെലിവിഷന്‍ പരിപാടികളില്‍ അവതാരികയായി വന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിമ്മി. അരുണ്‍ ഗോപനും നിമ്മിയും പിന്നീട് പ്രണയത്തിലാവുകും വിവാഹിതരാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ റീല്‍സിലും യൂട്യൂബിലുമൊക്കെ താരദമ്പദികള്‍ സജീവമാണ്.

തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇരുവരുമിപ്പോള്‍. ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് അരുണിനോട് ഇഷ്ടം തോന്നിയിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ പ്രണയത്തെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നുപറയാന്‍ സാധിക്കില്ലെന്നും നിമ്മി പറഞ്ഞു. കോളേജിലൊക്കെ പഠിക്കുമ്പോള്‍ താനൊരു പ്രണയ വിരോധിയായിരുന്നു എന്നും സുഹൃത്തുക്കളെയൊക്കെ അത്തരം ബന്ധങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കിയിട്ടുണ്ടെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ നിമ്മി പറഞ്ഞു.

‘ഞങ്ങളുടെ പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ ആദ്യ തവണ കണ്ടപ്പോള്‍ തന്നെ എന്തോ ഒന്ന് തോന്നിയിരുന്നു. കോളേജിലൊക്കെ പഠിക്കുമ്പോള്‍ ഞാനൊരു പ്രണയ വിരോധിയായിരുന്നു. എന്റെ ഫ്രണ്ട്സിന്റെയൊക്കെ പ്രണയം ഒറ്റികൊടുക്കുക, അവരെ ഉപദേശിച്ച് ശരിയാക്കുക. വല്ലാത്തൊരു മൂരാച്ചി സ്വഭാവമായിരുന്നു എന്റേത്.

ഞാന്‍ അങ്ങനെയാകാന്‍ ഒരു കാരണവുമുണ്ട്. അതായത് അക്കാര്യങ്ങളിലൊക്കെ എന്റെ അമ്മ കുറച്ച് സ്ട്രിക്ടായിട്ടുള്ള വ്യക്തിയാണ്. എന്തിനാണ് വീട്ടില്‍ നിന്നും വെറുതെ തല്ല് കൊള്ളുന്നത് എന്ന് വിചാരിച്ചിട്ടായിരിക്കും ഞാന്‍ അങ്ങനെയായി പോയത്. പക്ഷെ ഗോപുവിനെ കണ്ട സമയത്ത് ആ നിയന്ത്രണങ്ങളൊക്കെ ഞാന്‍ അങ്ങോട്ട് മറന്നു.

നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ചേരുന്ന ഒരാളെ കണ്ടുമുട്ടുമ്പഴാണ് എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മനസിലാവുകയുള്ളു,’ നിമ്മി പറഞ്ഞു.

തങ്ങളുടെ പ്രണയത്തെ കുറിച്ചും പരസ്പരം പ്രണയത്തിലാകാനുള്ള കാരണങ്ങളെ കുറിച്ചും അരുണ്‍ ഗോപനും അഭിമുഖത്തില്‍ സംസാരിച്ചു.

‘എപ്പോഴും ഒരു തടസമിട്ട് നില്‍ക്കുന്നയാളാണ് നിമ്മി. ആതായത് ആര് വന്നാലും വേണ്ടായെന്ന ക്യാരക്ടറായിരുന്നു അവളുടേത്. വീട്ടിലാണെങ്കിലും പ്രണയത്തിനോട് അത്ര താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. നമ്മള്‍ കാണുന്ന വ്യക്തിയുടെ ലുക്കോ സ്റ്റാര്‍ഡമോ ഒന്നുമല്ല പ്രണയത്തിലാകുന്നതിനുള്ള കാരണം. നമ്മള്‍ ഒന്നിക്കേണ്ടാവരാണ് എന്നൊരു വൈബ് അവിടെയുണ്ടാകും. യൂണിവേഴ്‌സല്‍ എനര്‍ജി എന്നൊക്കെ പറയുന്ന സാധനമാണത്.

ഒരു പക്ഷെ ഞാന്‍ ഇങ്ങനെയല്ലെങ്കിലും നമ്മള്‍ ഒന്നാവുക തന്നെ ചെയ്യുമായിരുന്നു. അതിന്റെ കാരണം എന്താണെന്നൊന്നും എനിക്കറിയില്ല. ഇവളെ ഫസ്റ്റ് കണ്ടപ്പോള്‍ തന്നെ ആ സ്പാര്‍ക്ക് എനിക്ക് വന്നിരുന്നു. പിന്നെ ഞങ്ങള്‍ക്ക് ഒരു കോമണ്‍ ഫ്രണ്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ വളരെ ഈസിയായിരുന്നു,’ അരുണ്‍ ഗോപന്‍ പറഞ്ഞു.

content highlight: anchor nimmy arun gopan about her love