തിരുവനന്തപുരം തമ്പാനൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് മുന്‍ ആര്‍.എസ്.എസ് പ്രവർത്തകൻ കൂടിയായ അനന്തു അജി എന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് യുവാവിന്റെ ആത്മഹത്യയില്‍ കേസെടുത്തിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.
നിലവില്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ച വിഷയങ്ങളുണ്ടായ സമയം, സ്ഥലം എന്നിവ കണക്കിലെടുത്താണ് പൊന്‍കുന്നം പൊലീസിന് കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കോട്ടയം പൊന്‍കുന്നം സ്വദേശിയാണ് അനന്തു അജി.
ഇന്നലെ (ബുധന്‍) ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്ന വീഡിയോയിലാണ് അനന്തു നിതീഷ് മുരളീധരന്റെ പേര് വെളിപ്പെടുത്തിയത്. ഇയാള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കണ്ണന്‍ ചേട്ടനാണെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോയാണ് ഇന്നലെ രാത്രിയോടെ പുറത്തുവന്നത്.
നേരത്തെ അനന്തുവിന്റെ ആത്മഹത്യ കുറിപ്പും പുറത്തുവന്നിരുന്നു. ഇതില്‍, തന്നെ ലൈംഗികമായി ചൂഷണം ചെയ്ത വ്യക്തിയുടെ പേരിന്റെ സ്ഥാനത്ത് എന്‍.എം എന്നായിരുന്നു അനന്തു സൂചിപ്പിച്ചിരുന്നത്.
യുവാവിന്റെ ആത്മഹത്യ കുറിപ്പില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതൃത്വം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ആത്മഹത്യ കുറിപ്പ് പുറത്തുവന്നതില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആരോപണം.
എന്നാൽ കുറിപ്പിലെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന വിവരങ്ങളാണ് ഇന്നലെ പുറത്തുവന്ന വീഡിയോയില്‍ ഉണ്ടായിരുന്നത്.
‘എനിക്ക് ഒരു മൂന്ന് നാല് വയസുള്ള സമയം മുതല്‍ എന്റെ വീടിന് അടുത്തുള്ള ഒരാള്‍ എന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. അത് എന്നെ ഒ.സി.ഡിയിലേക്ക് നയിച്ചു. അന്ന് അനുഭവിച്ചിരുന്നത് പീഡനമാണെന്ന് മനസിലായത് വളരെ താമസിച്ചാണ്. എന്നെ പീഡനത്തിനിരക്കിയ വ്യക്തി ഇപ്പോള്‍ വിവാഹമെല്ലാം കഴിച്ച് നല്ല രീതിയില്‍ ജീവിക്കുകയാണ്. അവനൊന്നും ഒന്നും അറിയണ്ട,’ എന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.
Content Highlight: ‘The video that came out against RSS members has legal validity’; Legal advice to file a case