വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടനാണ് അജു വർഗീസ്. ആദ്യ ചിത്രത്തൽ തന്നെ അദ്ദേഹത്തിന് വനിതാ ഫിലിം അവാർഡും ലഭിച്ചു. പിന്നീട് വിനീത് ശ്രീനിവാസൻ ചിത്രങ്ങളായ തട്ടത്തിൻ മറയത്ത് (2012), ഒരു വടക്കൻ സെൽഫി (2015) എന്നിവ ബോക്സോഫീസ് ഹിറ്റുകളായിരുന്നു.
പിന്നീട് നിരവധി സിനിമകളിലൂടെ വ്യത്യസ്തയമായ കഥാപാത്രങ്ങൾ അജു കൈകാര്യം ചെയ്തു. ജിയോ ഹോട്ട്സ്റ്റാർ സീരീസുകളായ ലവ് അണ്ടർ കൺസ്ട്രക്ഷൻ, കേരള ക്രൈം ഫയൽസ് സീസൺ 1, 2 ലും അദ്ദേഹം പ്രധാന കഥാപാത്രമായിരുന്നു.
ഇപ്പോൾ സിനിമ എങ്ങനെയാണെങ്കിലും റിസൾട്ട് ബാധിക്കില്ലെന്നും സിനിമ ചെയ്യുന്ന സമയത്തെ കെമിസ്ട്രി തന്നെ ഭയങ്കരമായി സന്തോഷിപ്പിക്കാറുണ്ടെന്നും അജു പറയുന്നു. ഭാവിയിലും ഇത്തരം സീനുകൾ കണ്ട് താൻ സന്തോഷിക്കുമെന്നും അജു പറഞ്ഞു. അധികം ഓടാത്ത സിനിമയാണെങ്കിലും താൻ വീണ്ടുമിരുന്ന് കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘സിനിമ എന്തുമായിക്കോട്ടെ, റിസൾട്ട് എന്നെ ബാധിക്കാറില്ല. എത്രയോ കാലമായിട്ട് ഞാൻ റിസൾട്ട് നോക്കാറില്ല. ഷൂട്ട് ചെയ്യുന്ന സമയത്തെ കെമിസ്ട്രി എന്നെ ഭയങ്കരമായി സന്തോഷിപ്പിക്കുന്ന കാര്യമാണ്. അതിൽ ഞാൻ ചെറിഷ് ചെയ്യും. ഭാവിയിലും ഞാൻ ഇത്തരം സീക്വൻസ് കണ്ടിട്ട് സന്തോഷിക്കും.
അഭിനയം മാത്രമല്ല നിർമാണത്തിലും കൈ വച്ചിട്ടുണ്ട് അജു വർഗീസ്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചത് അജു വർഗീസും വൈശാഖ് സുബ്രമണ്യവും എം സ്റ്റാർ പ്രൊഡക്ഷൻസും ചേർന്നാണ്. മാത്രമല്ല അജു അഭിനയിച്ച സാജൻ ബേക്കറി എന്ന ചിത്രവും നിർമിച്ചത് അജു വർഗീസാണ്. എന്നാൽ സിനിമ തിയേറ്റർ വിജയം കണ്ടില്ല.
Content Highlight: The result of the movie doesn’t affect me says Aju Varghese