ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ നിമിഷ കഴുകിയിട്ടുണ്ട്; അനുഭവം തുറന്നുപറഞ്ഞ് ജിയോ ബേബി
Entertainment
ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ നിമിഷ കഴുകിയിട്ടുണ്ട്; അനുഭവം തുറന്നുപറഞ്ഞ് ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th January 2021, 12:48 pm

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമാ ചിത്രീകരണത്തിനിടയിലെ അനുഭവം തുറന്നുപറയുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജിയോ ബേബി. ചിത്രീകരണ സമയത്ത് നിമിഷ പണിയെടുത്ത സംഭവത്തെക്കുറിച്ചാണ് ജിയോ ബേബി പറയുന്നത്. ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ ഷൂട്ടിങ്ങിനിടെ നിമിഷ കഴുകിയിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ചെയ്തുനോക്കുമ്പോള്‍ മാത്രമേ ഓരോ ജോലിക്കും വേണ്ടിവരുന്ന കായികമായ അധ്വാനം നാം തിരിച്ചറിയുകയുള്ളൂവെന്നും കാണുന്നവര്‍ക്ക് ഓ ഇതൊക്കെയെന്ത് എന്ന് തോന്നാമെന്നും ജിയോ ബേബി പറഞ്ഞു.

ഒരു കുഞ്ഞിന് അതിന്റെ ചെരിപ്പോ വസ്ത്രങ്ങളോ ഇട്ടുകൊടുക്കുന്നതുപോലും അധ്വാനമുള്ള പണിയാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ നായികക്ക് ഒരു കുട്ടികൂടി വേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന് അത്രയൊന്നും പ്രേക്ഷകര്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നാണ് ജിയോ ബേബി പറഞ്ഞത്.

‘കഥാപാത്രത്തിന്റെ ദുരിതത്തിന്റെ ഭീകരത അത്രയും വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തോന്നിയിരുന്നു. നായികയെ ഏറ്റവും കൂളായ സാഹചര്യത്തില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുകയാണ് ഞാന്‍ ചെയ്തത്, ജിയോ ബേബി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: the great indian kitchen director Jeo Baby shares experience about Nimisha Sajayan