പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിലെ സെറ്റിൽ പോകുന്നത് രസമാണെന്ന് പറയുകയാണ് ബാലാജി ശർമ. അവർ തമ്മിൽ നല്ല കെമിസ്ട്രിയാണെന്നും കൗണ്ടറുകളും തമാശകളും കേൾക്കാൻ നല്ല രസമാണെന്നും ബാലാജി പറയുന്നു.
പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിലെ സെറ്റിൽ പോകുന്നത് രസമാണെന്ന് പറയുകയാണ് ബാലാജി ശർമ. അവർ തമ്മിൽ നല്ല കെമിസ്ട്രിയാണെന്നും കൗണ്ടറുകളും തമാശകളും കേൾക്കാൻ നല്ല രസമാണെന്നും ബാലാജി പറയുന്നു.
ഷോട്ട് എടുക്കുന്ന സമയത്ത് ലാൽ സാർ എന്നാണ് പ്രിയദർശൻ മോഹൻലാലിനെ വിളിക്കുന്നതെന്നും പ്രിയൻ സാർ എന്നാണ് തിരിച്ച് മോഹൻലാൽ വിളിക്കുന്നതെന്നും ബാലാജി പറഞ്ഞു. അവരുടെ കോമ്പോ രസമാണെന്നും ബാലാജി പറയുന്നു.
ഹ്യൂമർ സെൻസ് ഇത്രയും അധികം ഉള്ളൊരു സെറ്റ് വേറെയില്ലെന്നും ഒപ്പത്തിലെ മാമുക്കോയയും താനും ചെമ്പൻ വിനോദും ഉള്ള സീൻ എടുക്കുമ്പോൾ ഇത് ഒരുപാട് സിനിമകളിൽ ഉപയോഗിച്ചതാണെന്ന് മാമുക്കോയ പറഞ്ഞുവെന്നും എന്നാൽ ആ സീൻ സൂപ്പർ ഹിറ്റ് ആകുമെന്നാണ് പ്രിയദർശൻ തിരിച്ചുപറഞ്ഞതെന്നും ബാലാജി പറഞ്ഞു. ആ സീൻ ഇപ്പോഴും ട്രോൾ ആയിട്ട് വരുന്നുണ്ടെന്നും ബാലാജി കൂട്ടിച്ചേർത്തു. മാസ്റ്റർബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രിയൻ സാർ – മോഹൻലാൽ കൂട്ടുകെട്ടിൻ്റെ സെറ്റിൽ പോയിരിക്കുക എന്ന് പറഞ്ഞുകഴിഞ്ഞാൽ ഭയങ്കര രസമാണ്. ഇവർ തമ്മിൽ ഭയങ്കര കെമിസ്ട്രി ഉണ്ട്. ഇവർ തമ്മിലുള്ള കൗണ്ടറുകളും തമാശകളും കേൾക്കാൻ നല്ല രസമാണ്.
ഷോട്ട് എടുക്കുന്ന സമയത്ത് ലാൽ സാർ എന്നാണ് പ്രിയൻ സാർ മോഹൻലാലിനെ വിളിക്കുന്നത്. പ്രിയൻ സാർ എന്ന് ലാൽ സാർ തിരിച്ചും വിളിക്കും. തമ്മിൽ ലാൽ-പ്രിയൻ എന്നാണെങ്കിലും ഭയങ്കര രസമാണ് അവരുടെ കോമ്പോ.
ഹ്യൂമർ സെൻസ് ഇത്രയും അധികം ഉള്ളൊരു സെറ്റ് വേറെയില്ല. ഒരു ഉദാഹരണം ഞാൻ പറഞ്ഞു തരാം. ഒപ്പത്തിൽ ഒരു സീൻ ഉണ്ട്. മാമുക്കോയയോട് മറിച്ചും തിരിച്ചും ചോദിക്കുന്നത്. ഞാനും ചെമ്പനും ഒക്കെയുള്ളൊരു സീൻ. ആ സീൻ വന്നപ്പോൾ മാമുക്കോയ പ്രിയൻ സാറിനോട് പറഞ്ഞു ‘ഇത് നമ്മൾ ഒരുപാട് സിനിമകളിൽ ഉപയോഗിച്ചതാണ്. അങ്ങോട്ടും ഇങ്ങോട്ടും മറിച്ചും തിരിച്ചും പറയുന്നത്’ എന്ന്.

അപ്പോൾ പ്രിയൻ സാർ പറഞ്ഞത് ‘ഈ സീൻ സൂപ്പർ ഹിറ്റായിരിക്കും’ എന്നാണ്. അതാണ് പുള്ളിയുടെ കാൽക്കുലേഷൻ. ആ സീൻ ഇപ്പോഴും ട്രോൾ ആയിട്ടൊക്കെ പലപ്രാവശ്യം വന്നുകൊണ്ടിരിക്കുന്നുണ്ട്. ആ സീൻ ചെയ്യുമ്പോഴെ പ്രിയൻ സാറിന് അറിയാമായിരുന്നു ഇത് സൂപ്പർ ഹിറ്റ് ആകുമെന്ന്,’ ബാലാജി പറയുന്നു.
Content Highlight: The collaboration between Mohanlal and that director is interesting says Balaji Sharma