മഞ്ഞുമ്മലിലെ കഥാപാത്രം ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം, ഇനിയും ആ കൂട്ടുകെട്ടിൽ നിന്നും സിനിമകൾ വരും: ശ്രീനാഥ് ഭാസി
Entertainment
മഞ്ഞുമ്മലിലെ കഥാപാത്രം ലൈഫിലെ ഏറ്റവും വലിയ ഭാഗ്യം, ഇനിയും ആ കൂട്ടുകെട്ടിൽ നിന്നും സിനിമകൾ വരും: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 11:22 am

മലയാളികൾക്ക് ഏറെ അഭിനേതാവും ഗായകനുമാണ് ശ്രീനാഥ് ഭാസി. 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ പ്രശസ്തനായി. വരത്തൻ, ഭീഷ്മപർവം തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുമുണ്ട് ശ്രീനാഥ് ഭാസി.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്ന് ശ്രീനാഥ് ഭാസിയായിരുന്നു. ചിത്രത്തിൽ സുഭാഷ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് അവതരിപ്പിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി.

തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ പറ്റിയതെന്നും താൻ വലിയ ഗ്രേറ്റ്ഫുൾ ആണെന്നും ശ്രീനാഥ് ഭാസി പറയുന്നു.

മഞ്ഞുമ്മൽ ബോയ്സിന് അത്രയും പ്രധാന്യം കൊടുത്തതുകൊണ്ട് ചില പടങ്ങൾ ചെയ്യാൻ പറ്റിയിട്ടില്ലെന്നും എന്നാലും നല്ലൊരു പ്രൊഡക്ട് വരികയും നന്നാവുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

ഇനിയും ആ കൂട്ട്‌കെട്ടില്‍ നിന്നും ഒരുപാട് സിനിമകള്‍ വരുമെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേർത്തു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി

‘എന്റെ ജീവിതത്തില്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമായിട്ടാണ് തോന്നിയത് . ഞാന്‍ ഭയങ്കര ഗ്രേറ്റ്ഫുള്‍ ആയിരുന്നു. ചില പടങ്ങളൊന്നും ചെയ്യാന്‍ പറ്റിയില്ല. മഞ്ഞുമ്മലിന് അത്രയും പ്രാധാന്യം കൊടുത്തത് കൊണ്ട്. അപ്പോള്‍ നല്ലൊരു പ്രൊഡക്ട് വരികയും നന്നാവുകയും ഒക്കെ പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ആ കൂട്ട്‌കെട്ടില്‍ നിന്നും ഇനിയും ഒരുപാട് സിനിമകള്‍ വരും. വലിയ വലിയ സംഭവങ്ങളുണ്ടാകും,’ ശ്രീനാഥ് ഭാസി പറയുന്നു.

മഞ്ഞുമ്മൽ ബോയ്സ്

ചിദംബരം രചനയും സംവിധാനവും നിർവഹിച്ച് 2024ൽ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. പറവ ഫിലിംസിൻ്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ്. പൊതുവാൾ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ് മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് അഭിനയിച്ചത്.

Content Highlight: The character in Manjummal is the greatest fortune in my life says Sreenath Bhasi